Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലിയിലാണ് മോഹന്‍ലാല്‍ വീണ്ടും ഡോക്ടര്‍ സണ്ണിയാവുന്നത്.മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയെ വീണ്ടും അഭ്രപാളികളിലെത്തിക്കാനാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്തെത്തിയത്. മണിച്ചിത്രത്താഴില്‍ നാഗവല്ലിയെ അനശ്വരമാക്കിയ ശോഭന ഗീതാഞ്ജലിയില്‍ അതിഥി താരമായി സാന്നിധ്യമറിയിക്കും.ഗീതാഞ്ജലി മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗമല്ലെന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നതെന്നും സംവിധയാകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.മണിമലക്കുന്ന് കൊട്ടാരത്തിലാണ് ഗീതാഞ്ജലിയുടെ ചിത്രീകരണം തുടങ്ങിയത്. ബ്രസീല്‍ അടക്കമുളള വിദേശനാടുകളില്‍ വിശ്രമനാളുകള്‍ ചെലവഴിച്ചശേഷമാണ് മോഹന്‍ലാല്‍ ഗീതാഞ്ജലിയുടെ സെറ്റിലെത്തിയത്. നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തിയാണ് ഗീതാഞ്ജലിയിലെ നായിക. കീര്‍ത്തിയുടെ ആദ്യ ചിത്രംകൂടിയാണ് ഗീതാഞ്ജലി.യുവകമിതാക്കളുടെ സങ്കീര്‍ണമായ മാനസികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മന:ശാസ്ത്രജ്ഞനായാണ് ഡോക്ടര്‍ സണ്ണി ഗീതാഞ്ജലിയിലെത്തുന്നത്. കീര്‍ത്തിയും നിഷാനുമാണ് കമിതാക്കളായി അഭിനയിക്കുന്നത്. ഇവര്‍ക്കിടയിലെ വൈകാരിക പ്രശ്‌നങ്ങളാണ് സംവിധായകന്‍ മോഹന്‍ലാലിലൂടെ അനാവരണം ചെയ്യുന്നത്.മോഹന്‍ലാല്‍ എത്തിയതോടെ ഷൂട്ടിംഗ് അതിന്റെ പൂര്‍ണതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഫോട്ടോഷൂട്ടിനാണ് മോഹന്‍ലാല്‍ ആദ്യദിവസത്തില്‍ ഏറെസമയവും ചെലവഴിച്ചത്. സെവന്‍ ആര്‍ട്‌സാണ് ഗീതാഞ്ജലി നിര്‍മിക്കുന്നത്.
Leave a Reply