Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:25 am

Menu

Published on October 29, 2014 at 11:38 am

മോഹൻലാൽ തൻറെ പ്രതിഫല തുക മൂന്ന് കോടിയിൽ നിന്നും ഉയർത്തി

mohanlal-to-raise-remuneration

സൂപ്പർസ്റ്റാർ മോഹൻലാൽ തൻറെ പ്രതിഫല തുക മൂന്ന് കോടിയിൽ നിന്നും ഉയർത്തി. ഇനി വര്‍ഷത്തില്‍ മൂന്ന് ചിത്രങ്ങളിലധികം അഭിനയിക്കേണ്ട എന്നാണ് താരത്തിന്റെ തീരുമാനം.നല്ല കെട്ടുറപ്പുള്ള പ്രമേയമുള്ള സിനിമകൾ മാത്രം ഇനി തിരഞ്ഞെടുത്താൽ മതിയെന്ന് താരം തീരുമാനിച്ചു. സൂപ്പര്‍ താരങ്ങള്‍ ഒന്നു രണ്ട് ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുന്നതാണ് പുതിയ രീതി . തമിഴില്‍ കമലഹാസനും രജനികാന്തും വര്‍ഷത്തില്‍ ഒരു ചിത്രം മാത്രമാണ് ചെയ്യാറുള്ളത്.അതിനാൽ തന്നെ സിനിമ കുറച്ച് പ്രതിഫലം കൂട്ടാനാണ് താരത്തിൻറെ തീരുമാനം. ഉത്സവ സീസണുകളിൽ മാത്രമേ മോഹൻലാൽ ചിത്രങ്ങൾ റിലീസ് ചെയ്യൂ എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഫലത്തുക ഉയർത്തിയാൽ മോശം തിരക്കഥകളുമായി സമീപിക്കുന്നവരെ ഒഴിവാക്കാനാകുമെന്നാണ് ലാലിൻറെ കണക്കുകൂട്ടൽ. ഇനി മികച്ച തിരക്കഥയും കെട്ടുറപ്പുമുള്ള ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കാനാണ് ലാലിൻറെ തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News