Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:49 am

Menu

Published on December 26, 2014 at 3:30 pm

നടി മിത്രയുടെ പ്രണയം ആദ്യം കണ്ടെത്തിയത് മോഹന്‍ലാല്‍

mohanlal-was-the-first-man-who-knew-the-love-story-of-mithra

കൊച്ചി: നടി മിത്ര കുര്യന്റെ പ്രണയം ആദ്യം കണ്ടെത്തിയത് മോഹന്‍ലാല്‍. മിത്ര തന്നെയാണു ഇക്കാര്യം പറഞ്ഞത്.മിത്ര തന്നെയാണു ഇക്കാര്യം വെളിപ്പെടുത്തിയത് . സിനിമയുടെ സെറ്റില്‍ വെച്ച് പാട്ടുകേള്‍ക്കുകയായിരുന്ന മിത്രയുടെ അടുത്ത് വന്ന് ലാല്‍ ചോദിച്ചു.നീ ഒരാളുമായി ഇഷ്ടത്തിലല്ലേ എന്ന്. ലാലിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് മിത്ര ഞെട്ടിപ്പോയി. പിന്നെ ഒന്നും ഒളിച്ചുവെക്കാന്‍ നോക്കിയില്ല. തനിക്ക് പ്രണയമുണ്ടെന്ന് എങ്ങനെ മനസിലായെന്ന് ചോദിച്ചപ്പോള്‍ മുഖഭാവം കണ്ടാണ് താന്‍ തിരിച്ചറിഞ്ഞതെന്നായിരുന്നു മറുപടി. മിത്രയ്ക്കു വേണ്ടി വില്യം ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിച്ചിരിക്കുമ്പോഴാണ്  ലാലിന്റെ ചോദ്യം.2012ല്‍ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യം. ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ്ഇരുവരും പ്രണയത്തിലായത്.പ്രണയ വിവരം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ക്കും എതിര്‍പുണ്ടായിരുന്നില്ല. തുടര്‍ന്ന് ജനുവരി 17ന് കൊച്ചിയില്‍ വെച്ച് ഇരുവരുടെയും മിന്നുകെട്ട്  നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News