Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:07 pm

Menu

Published on October 7, 2014 at 12:38 pm

മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

mohanlals-blog-hacked-by-pakistan-hackers

തിരുവനന്തപുരം: സൂപ്പർസ്റ്റാർ മോഹൻലാലിൻറെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗിനു നേരെയാണ് സൈബര്‍ ആക്രമണം നടന്നത്. ടീം സൈഹര്‍ വാരിയേര്‍സ് എന്ന ഗ്രൂപ്പാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇരുപത് മിനുട്ടിനു ശേഷം ബ്ലോഗ് പഴയ സ്ഥിതിയിലായി.മൂന്ന് സന്ദേശങ്ങളാണ് ഹാക്കേഴ്‌സ് ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് ഞങ്ങളുടെ സന്ദേശം അറിയിക്കുകയെന്നാണ്. മറ്റൊന്ന് മുസ്‌ലീങ്ങള്‍ തീവ്രവാദികളല്ല, മൂന്നാമത്തേത് ഇന്ത്യന്‍ പ്രസിഡന്റിനുള്ള സന്ദേശമായിരുന്നു . പാകിസ്താന്റെ പതാകയും ബ്ലോഗില്‍ ഉണ്ട്.സക്കാരിന്റെ സൈറ്റുകളാണ് ഇനി തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും ഹാക്കര്‍മാര്‍ പറയുന്നു.പാക്കിസ്ഥാന്‍ അനുഭാവികളാണ് ആക്രമണത്തിനു പിന്നില്ലെന്ന് സൂചനയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News