Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗ്ലൂര്‍ : മലയാളികളുടെ ലാലേട്ടൻ കന്നടയിലെ പ്രമുഖ താരം പുനീത് രാജ്കുമാറും ഒരുമിച്ച് അഭിനയിക്കുന്നു.മൈത്രി എന്നാണ് അണിയറക്കാര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.ചിത്രത്തിൻറെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ച് കഴിഞ്ഞു.പുനീതും മോഹന്‍ലാലും ഒരുമിച്ചുളള സീനുകളാണ് ഇനി ശേഷിക്കുന്നത്.പുനീത് ഇപ്പോള്‍ കുടുംബസമ്മേതം അമേരിക്കയില്‍ ഒഴിവുകാലം ചിലവഴിക്കുകയാണ് . പുനീത് തിരിച്ചെത്തിയാലുടന്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു . ഗിരിരാജ് ആണ് മൈത്രിയുടെ സംവിധായകന്‍. അനുയോജ്യമായ പേരിന് വേണ്ടി ഏറെനാളായി കാത്തിരിക്കുകയായിരുന്നു ഗിരിരാജ്. മലയാളത്തിൻറെ പ്രിയതാരം ലാലേട്ടൻ ചെന്നയില്‍ ജില്ലയുടെ അവസാനഘട്ട ചിത്രീകരണ തിരക്കിലാണിപ്പോൾ .ജില്ല പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മൈത്രിയുടെ ചിത്രീകരണത്തിനായി ലാലേട്ടൻ കന്നടയിലേക്ക് തിരിക്കും .
Leave a Reply