Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നടൻ മോഹൽ ലാലിൻറെ ഉടമസ്ഥയിലുള്ള വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ വിറ്റു. സോഹന്‍ റോയ് മേധാവിയായ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബിസ്ടിവി വിഭാഗമാണ് ലാലിന്റെ വിസ്മയാസ് മാക്‌സ് സ്റ്റുഡിയോസ് വാങ്ങിയിരിക്കുന്നത്.ഇതോടെ സ്റ്റുഡിയോയുടെ പേര് ഏരിസ്- വിസ്മയാസ് മാക്‌സ് എന്നായി മാറ്റും.കാര്യമായ ലാഭം ഈ സ്ഥാപനത്തില്‍ നിന്നും ലഭിക്കാത്തതും സിനിമാ തിരക്ക് കാരണം നോക്കി നടത്താനുള്ള ബുദ്ധിമുട്ടും കൂടി പരിഗണിച്ചാണ് മോഹന്‍ലാല്‍ സ്ഥാപനം വിറ്റതെന്നാണ് അറിയുന്നത്. കേരളത്തിലെ ആദ്യത്തെ ഡി.ടി.എസ് സ്റ്റുഡിയോ ആയ വിസ്മയാസ് കഴക്കൂട്ടത്തിന് സമീപമുള്ള കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സിനിമ, ടിവി, പരസ്യം എന്നിവയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഏരിസ് ഗ്രൂപ്പ് വിസ്മയാസ് മാക്‌സ് വാങ്ങിയിരിക്കുന്നതെന്നാണ് അറിയുന്നത് . സ്റ്റുഡിയോ വിറ്റെങ്കിലും ഇതിന്റെ ബ്രാന്റ് അംബാസിഡറായി മോഹന്‍ലാല്‍ തുടരുമെന്നാണ് സൂചന.
Leave a Reply