Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :അമൃതാനന്ദമയിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയവരെ വിമര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് .മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും താന്‍ ഉള്‍പ്പെടെയുള്ള അമ്മയുടെ ഭക്തരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.മഠത്തിന്റെ പതനം ആഗ്രഹിക്കുന്ന ഒരുപറ്റം ആളുകളാണ്അമ്മക്കെതിരെയുളള വാര്‍ത്തകള്‍ ആഘോഷിക്കുന്നതെന്നും മോഹന്‍ലാല്‍ ആരോപിച്ചു. 40 കൊല്ലമായി അമ്മയെ അറിയാം. വ്യക്തിപരമായും കുടുംബപരമായും ആ ബന്ധത്തിലൂടെ ഒരുപാടു നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ കാര്‍മേഘം പോലെ വന്ന് പെയ്തു തീരട്ടെ. ഇതൊന്നും കൊണ്ട് അമ്മയെന്ന് പറയുന്ന വ്യക്തിക്കോ പ്രസ്ഥാനത്തിനോ ഒന്നും സംഭവിക്കില്ലന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏറ്റവും ആശ്രയിക്കാന്‍ കഴിയുന്നയാളാണ് അമ്മ. അത് ഒരുപാടു പേര്‍ തിരിച്ചറിയാതെ പോകുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.അമ്മ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണാത്തവര്‍ തെറ്റുതിരുത്തട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും ലാല്‍ കൂട്ടിചേർത്തു.
Leave a Reply