Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:05 pm

Menu

Published on October 24, 2014 at 4:04 pm

ഒമ്പതുമാസത്തിനിടെ രണ്ട് പ്രസവം ; മക്കൾ നാല്

mom-gives-birth-to-4-kids-in-9-months

ലണ്ടന്‍ : ഒമ്പതുമാസത്തിനിടെ നാലു കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി റെക്കോര്‍ഡിട്ടിരിക്കുകയാണ് യു.കെയിലെ കെന്റിലെ ക്രേഫോർഡിൽ താമസിക്കുന്ന സാറ വാർഡും ബെൻ സ്മിത്തും.ഇവരുടെ ആദ്യത്തെ കൺമണി ഫ്രെഡിക്ക് ഒൻപതു മാസമായപ്പോഴാണ് മൂവർസംഘത്തിന്റെ പിറവി. ഇപ്പോള്‍ മൂത്തമകനായ ഫ്രെഡിയ്ക്ക് വെറും ഒമ്പതുമാസം മാത്രം പ്രായം. ചേട്ടാ വിളിക്കാനോ രണ്ട് അനിയന്മാരും ഒരു അനിയത്തിയും. ഇവരുടെ പേരാണ് സ്റ്റാന്‍ലി, റെഗി, ഡെയ്‌സി.ഫ്രെഡി എന്ന മൂത്ത മകന്‍ ജനിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞയുടന്‍ 2013 ജൂണില്‍ സാറ വീണ്ടും ഗര്‍ഭിണിയായി. വയറ്റിലുള്ളത് ഒന്നും രണ്ടുമല്ല മൂന്നുപേരെന്ന് അറിഞ്ഞപ്പോഴേ അങ്കലാപ്പായെങ്കിലും അവര്‍ പരീക്ഷണത്തിനൊരുങ്ങുകയായിരുന്നു. ഏതെങ്കിലും ഒരു ഭ്രൂണത്തെ ഒഴിവാക്കിയുള്ള ഗര്‍ഭച്ഛിത്രം നിര്‍ദേശിക്കപ്പെട്ടെങ്കിലും സാറയും ബെന്നും വഴങ്ങിയില്ല. പത്തു മാസം തികയും മുന്‍പേ മൂവരും ശസ്ത്രക്രിയയിലൂടെ പുറത്തെത്തി. 29 വയസുള്ള സാറ ഒരു കെയര്‍ ഹോം മാനേജരായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News