Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:26 pm

Menu

Published on December 3, 2014 at 12:37 pm

മൊണാലിസ ഡാവിഞ്ചിയുടെ ചൈനക്കാരിയായ അമ്മയെന്ന വെളിപ്പെടുത്തലുമായി ഗവേഷകൻ രംഗത്ത്

mona-lisa-a-portrait-of-da-vincis-chinese-mother

ഹോങ്കോങ്: ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്‌തമായ പെയിൻറിംഗായ മൊണാലിസയ്‌ക്ക് മോഡലായ വ്യക്‌തി ആരാണെന്നത് ഇന്നും നിഗൂഢമായി തുടരുന്നു.ലോകത്ത്‌ ഇത്രയധികം പഠനവിധേയമായ മറ്റൊരു പെയ്‌ന്റിങ്ങില്ല. മെണാലിസയുടെ നിഗൂഢമായ പുഞ്ചിരിയുടെ അര്‍ത്ഥമെന്ത്‌? മെണാലിസ സ്‌ത്രീയോ? പുരുഷനോ? എന്നിങ്ങനെ ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്‌തമായ ഈ പെയ്‌ന്റിംഗിനെക്കുറിച്ച്‌ ഗവേഷകര്‍ ഉത്തരം തേടിയ ചോദ്യങ്ങള്‍ നിരവധിയാണ്‌. എന്നാല്‍ ഇപ്പോഴിതാ മൊണാലിസ, ഡാവിഞ്ചിയുടെ അമ്മ തന്നെയാണെന്ന് അവകാശപ്പെട്ട് ഒരു ഇറ്റാലിയന്‍ ഗവേഷകന്‍ രംഗത്തെത്തി.ഇറ്റാലിയന്‍ ചരിത്രകാരനും നോവലിസ്റ്റും ആയ ആഞ്ചലോ പരാറ്റിക്കോയുടേതാണ് ഈ കണ്ടെത്തല്‍. മൊണാലിസ ഡാവിഞ്ചിയുടെ അമ്മയാണെന്നും ഒരു അടിമയായിരുന്നുവെന്നും പരാറ്റിക്കോ കണ്ടെത്തുന്നുണ്ട്.ഡാവിഞ്ചി കുടുംബവും ചൈനയും തമ്മിലുള്ള ബന്ധത്തിന്‌ ശക്‌തമായ തെളിവുകളുടെ അടിത്തറയുണ്ടെന്ന്‌ ഇയാള്‍ വാദിക്കുന്നു. ‘ലിയാനോര്‍ഡോ ഡാവിഞ്ചി എ ചൈനീസ്‌ സ്‌കോളര്‍ ലോസ്‌റ്റ് ഇന്‍ റിനൈസന്‍സ്‌ ഇറ്റലി’ എന്ന പുതിയ പുസ്‌കത്തിലാണ്‌ ആഞ്ചലോയുടെ വെളിപ്പെടുത്തല്‍. ചൈനക്കാരിയായ കാതറീനയാണ് ഡാവിഞ്ചിയുടെ അമ്മയെന്നും, കാതറീനയുടെ മുഖമാണ് മൊണാലിസയായതെന്നും മൊണാലിസക്ക് ചൈനീസ് ഛായയാണ് ഉള്ളതെന്നും ഇദ്ദേഹം കണ്ടെത്തി. ഇറ്റലിയിലെ പ്രമുഖ നോട്ടറിയായിരുന്നു ഡാവിഞ്ചിയുടെ പിതാവ്. ഇദ്ദേഹത്തിന്റെ ഇടപാടുകാരില്‍ ഒരാളുടെ അടിമയായിരുന്നു കാതറീന. കാതറീനയില്‍ ഉണ്ടായ കുഞ്ഞാണത്രെ ഡാവിഞ്ചി. 1452 ല്‍ കാതറീനയെ പ്രസവത്തിനായി ഇറ്റലിയേക്ക് കൊണ്ടുവന്നതിന് രേഖകള്‍ ഉണ്ടെന്ന് പരാറ്റിക്കോ പറയുന്നു. എന്നാല്‍ ഡാവിഞ്ചിയുടെ ജനനത്തിന് ശേഷം കാതറീനയെ പറ്റി എവിടേയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നവോദ്ധാന കാലഘട്ടത്തില്‍ ചൈനയില്‍ നിന്ന്‌ ഇറ്റലിയിലേക്കും സ്‌പെയിനിലേക്കും അടിമകളെ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. കറ്റെരിയ എന്നാണ്‌ ഇവരുടെ പേര്‌. മൊണാലിസയ്‌ക്ക് മോഡലായിരിക്കുന്നതും ഇവര്‍ തന്നെ-ആഞ്ചലോ വാദിക്കുന്നു. മെണാലിസയ്‌ക്ക് ചൈനക്കാരുടെ മുഖഛായയുണ്ട്‌. അവരുടെ തലയ്‌ക്ക് പിന്നില്‍ കാണുന്ന ലാന്‍ഡ്‌സ്കെയ്‌പ്പ് ചൈനീസ്‌ ഭൂപ്രകൃതിയാണെന്നും ആഞ്ചലോ പറയുന്നു.ഇപ്പോൾ തൻറെ വാദം തെളിയിക്കാന്‍ ഡാവിഞ്ചിയുടെയും ബന്ധുക്കളുടെയും കല്ലറ തുറന്ന്‌ ഡി.എന്‍.എ പരിശോധന നടത്തണമെന്നാണ് ആഞ്ചലോ ആവശ്യപ്പെട്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News