Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുയോര്‍ക്ക്: പ്രശസ്ത ചിത്രകാരൻ ലിയനാര്‍ഡൊ ഡാവിഞ്ചിയുടെ മോണോലിസ എന്ന ചിത്രം ലോകത്തിലെ ആദ്യ 3 ഡി ചിത്രമാണെന്ന് ഗവേഷകർ കണ്ടെത്തി .മൊണാലിസയുടെ കൂടപ്പിറപ്പെന്ന് പറയപ്പെടുന്ന ഡാവിഞ്ചിയുടെ തന്നെ ഐസ്ല്‌വര്‍ത്ത് മൊണാലിസ എന്ന ചിത്രവുമായി നടത്തിയ താരതമ്യപഠനത്തിലാണ് ഇത് കണ്ടെത്തിയത്.ചിത്രങ്ങളുടെ ശാസ്ത്രീയമായ പരിശോധനയിൽ ചിത്രങ്ങൾ തമ്മിൽ 2.7 ഇഞ്ച് സമാന്തര വ്യത്യാസം ഉള്ളതായി ഗവേഷകർ കണ്ടെത്തി.മനുഷ്യൻറെ രണ്ട് കണ്ണുകളും തമ്മിലുള്ള ശരാശരി വ്യത്യാസത്തിനനുസരിച്ചാണ് മൊണാലിസയുടെ ത്രിമാന ദൃശ്യം തയ്യാറാക്കിയിരിക്കുന്നത്. 1410നും 1455നും ഇടയിലാണ് ഐസ്ല്‌വര്‍ത്ത് മൊണാലിസ എന്ന ചിത്രം ഡാവിഞ്ചി വരച്ചത്. എന്നാൽ 1516ല്‍ ഈ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി മോണോലിസ വരയ്ക്കുകയായിരുന്നെന്നാണ് ഗവേഷകർ കണ്ടെത്തി.
Leave a Reply