Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: പ്രവാസികള്‍ക്ക് പലപ്പോഴും നാട്ടിലേക്ക് പണമയയ്ക്കുന്നതിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ബുദ്ധിമുട്ടേണ്ട. ഇന്ത്യയിലേയ്ക്കും ഫിലിപ്പീന്‍സിലേയ്ക്കും ഇനി എടിഎമ്മിലൂടെ പണം അയയ്ക്കാം. യുഎഇയിലെ ബാങ്കിംഗ് പ്രമുഖരായ എമിറേറ്റ്‌സ് എന്‍ബിഡിയാണ് ഇത്തരത്തിലൊരു സൗകര്യമൊരുക്കുന്നത്. എന്‍സിആര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് എമിറേറ്റസ് എന്‍ബിഡിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. DirectRemti എന്ന ഈ സംവിധാനത്തിലൂടെ അറുപത് സെക്കന്റിനുള്ളില്‍ പണമയക്കാനാകുമെന്നാണ് എന്‍ബിഡി അധികൃതര്‍ അവകാശപ്പെടുന്നത്. വിന്‍ഡോസ് 7 ഉപയോഗിച്ചായിരിക്കും എന്‍ബിഡിയുടെ എടിഎം സര്‍വ്വീസുകള്‍ പ്രവര്‍ത്തിയ്ക്കുക. ഇതോടെ മണി എക്‌സേഞ്ച് സെന്ററുകളിലേയും മറ്റും തിരക്കും പണമയക്കുന്നത് മൂലം പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാൻ കഴിയും. ഫെബ്രുവരി മുതല്‍ തന്നെ ഇത്തരത്തില്‍ നാട്ടിലേയ്ക്ക് പണമയക്കാന്‍ പ്രവാസികൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply