Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നവാഗതനായ സന്തോഷ് നായർ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മണിരത്ന’ത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. സെഞ്ച്വറി ഫിലീംസിന്റെ നൂറാമത്തെ ചിത്രമായ മണിരത്‌നത്തിൻറെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങിയപ്പോൾ അത് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നീല്‍ ജോണ്‍ സാമുവല്‍ എന്ന കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കാര്‍ ഷോറൂമില്‍ എക്‌സിക്യുട്ടീവാണ് നീല്‍. നീലിന്റെയും അയാളുടെ പ്രതിശ്രുത വധുവായ പിയയുടെയും യാത്രയാണ് സിനിമ. നിവേദ തോമസാണ് ചിത്രത്തിൽ ഫഹദിൻറെ നായികയായെത്തുന്നത്.അനില്‍ നാരായണനും അജിത് സി ലോകേഷും ചേര്‍ന്നാണ് മണിരത്‌നത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
–
Leave a Reply