Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഠ്മണ്ഡു:കനത്ത മഴയിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതായി. നേപ്പാളില്‍ കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന പേമാരിയില്‍ 19 പേരെ കാണാതായിട്ടുണ്ട്. മണ്ണിടിച്ചിലും പ്രളയവും ജനജീവിതം പ്രതിസന്ധിയിലാക്കി.നേപ്പാളിലെ വടക്കന്‍ സമതല പ്രദേശങ്ങളേയും പടിഞ്ഞാറന്‍ മലനിരകളേയുമാണ് പ്രകൃതിദുരന്തം കൂടുതല്‍ ബാധിച്ചിട്ടുള്ളത്. 12,000 പേര്‍ക്ക് വീടുകള്‍ നഷ്ടമായി. 900 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എഴുപതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ 9.2 ദശലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ പ്രകൃതി സംഹാര താണ്ഡവമാടിയ അതേ സമയത്താണ് നേപ്പാളിലും പ്രളയവും മണ്ണിടിച്ചിലുമുണ്ടായത്.
Leave a Reply