Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:18 pm

Menu

Published on December 30, 2014 at 5:06 pm

എയര്‍ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പാര്‍ട്ട്

more-than-40-bodies-believed-to-be-from-flight-found-2

ജക്കാര്‍ത്ത:   കാണാതായഎയര്‍ഏഷ്യ വിമാനത്തിലെ യാത്രക്കാരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ജാവ കടലില്‍ കണ്ടെടുത്തതായി റിപ്പാര്‍ട്ട്.കാണാതായ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വസ്തുക്കളും ഒരു മൃതദേഹവും ഒഴുകുന്നത് തിരച്ചില്‍ നടത്തുന്ന വിമാനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ണിയോ ദ്വീപിന് സമീപം ബങ് ടോമോ എന്ന യുദ്ധക്കപ്പല്‍ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ട മേഖലയ്ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവിലായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങളും വിമാന അവശിഷ്ടങ്ങളും വീണ്ടെടുക്കുന്നതിനുളള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇന്തൊനീഷ്യയ്ക്കു പുറമെ സിംഗപൂര്‍, മലേഷ്യ എന്നി രാജ്യങ്ങളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളിലുണ്ട്.ഞായറാഴ്ച രാവിലെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ട മേഖലയ്ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവിലായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News