Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:58 pm

Menu

Published on November 5, 2014 at 5:39 pm

മോട്ടോർ ഷെൽ പൊട്ടിത്തെറിച്ച് പാക്കിസ്ഥാനിൽ മൂന്ന് കുട്ടികൾ മരിച്ചു

mortar-shell-explosion-kills-3-children

സിയാല്‍കോട്ട്: മോട്ടോർ ഷെൽ പൊട്ടിത്തെറിച്ച് പാക്കിസ്ഥാനിൽ മൂന്ന് കുട്ടികൾ മരിച്ചു. അപകടത്തിൽ മൂന്ന് കുട്ടികൾ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു.സൈന(8), ഹുന്‍സാല(11), ഹഫീസ്(12) എന്നിവരാണ് മരിച്ചത്. പാക് പഞ്ചാബ് പ്രവിശ്യയിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുഹാല്‍പ്പുര ഗ്രാമത്തിലാണ് അപകടം നടന്നത്.കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് മോര്‍ട്ടാര്‍ഷെല്‍ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. അതിർത്തിയിൽ സംഘർഷം നടന്ന കാലത്ത് ഇന്ത്യ വിക്ഷേപിച്ചിരുന്ന മോര്‍ട്ടാര്‍ഷെല്ലാണ് ഇപ്പോൾ പൊട്ടിത്തെറിച്ചതെന്ന് ദി ഡോണ്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News