Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊതുക് കടിയില്ലാതെ സുഖമായുറങ്ങാൻ നിത്യവും കൊതുകുതിരിയെ ആശ്രയിക്കുന്നവർ സൂക്ഷിക്കുക, കൊതുകുതിരി നിങ്ങളെ ഒരു രോഗിയാക്കും, മാരകരോഗി. കൊതുകിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കൊതുക് തിരിയില്‍ ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജിന്‍ അമിത അളവില്‍ അടങ്ങിയിട്ടുണ്ട്. ഈ പുക ശ്വസിക്കുന്നതോടെ ശ്വാസകോശ ക്യാന്‍സറിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. അടച്ചിട്ട മുറിയിലിരുന്ന് കൊതുക് തിരിയുടെ പുക ശ്വസിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്. പല ആവശ്യങ്ങള്‍ക്കും കത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങളില്‍ അമിത അളവില്‍ ലെഡ്, അയേണ്‍, മാംഗനീസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. കൊതുക് തിരിയില്‍ കീടനാശിനിയില്‍ ഉപയോഗിക്കുന്ന പൈറത്രിന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. പുകയില്ലാത്ത തിരികള്‍ പല കമ്പനികളും വിപണിയിലെത്തിക്കുന്നുണ്ട്. എന്നാല്‍ അവയിലെല്ലാം കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയിട്ടുണ്ട്. ഇതും ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. മൂളിപ്പറന്ന് ചോരകുടിക്കാന്‍ എത്തുന്ന കൊതുകിന്റെ ശല്യം സഹിക്കാന്‍ പറ്റാതാകുമ്പോള്‍ ഒരു കൊതുകുതിരി കത്തിച്ച് വച്ച് സ്വസ്ഥമായി കിടന്നുറങ്ങാമെന്ന് ഇനി ആരും വിചാരിക്കണ്ട. പന്നീട് നിങ്ങളുടെ സ്വസ്ഥത കെടുത്താന്‍ ഈ ഒരൊറ്റ തിരി മാത്രം മതി.
Leave a Reply