Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:04 am

Menu

Published on January 24, 2018 at 10:59 am

മൂന്ന് വയസുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് നാടുവിട്ട മാതാവും കാമുകനും പിടിയില്‍

mother-and-lover-arrested-who-abandon-kid-in-street

കോഴിക്കോട്: മൂന്ന് വയസുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് നാടുവിട്ട മാതാവും കാമുകനും അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയും താമരശേരി സ്വദേശി ലിജിന്‍ ദാസുമാണ് കോഴിക്കോട് നഗരത്തില്‍ നിന്ന് പിടിയിലായത്. കോഴിക്കോട് താമരശേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചതിനും ശാരീരികമായി പീഡിപ്പിച്ചതിനും ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മൂന്നുവയസുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് പോകുകയും മാനസികമായും ശാരീരകമായും പീഡിപ്പിക്കുകയും ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഐ.പി.സി 317 പ്രകാരവുമാണ് മാതാവിനെതിരെ കേസെടുത്തത്.

ഇതിന് പ്രേരണ നല്‍കിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 87 പ്രകാരവും ഐപിസി 109 പ്രകാരവും ലിജിന്‍ ദാസിനെ പ്രതിചേര്‍ത്തത്.

ഈ മാസം പത്തിനാണ് യുവതിയെയും മൂന്ന് വയസുകാരനായ മകനെയും കാണാതായത്. വിവരമറിഞ്ഞ് വിദേശത്തായിരുന്നു യുവതിയുടെ ഭര്‍ത്താവ് നാട്ടിലെത്തുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം പതിമൂന്നിന് വൈകിട്ടോടെ മൂന്ന് വയസുകാരനായ മകനെ പാലക്കാട്ടെ ജ്വല്ലറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

മകനെ ഉപേക്ഷിച്ച വിവരം കുട്ടിയുടെ അമ്മ തന്നെയാണ് ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചത്. ബന്ധുക്കളും പൊലീസും പാലക്കാട്ടെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

തുടര്‍ന്ന് യുവതിയെയും ലിജിനെയും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലുമെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ രാത്രി കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News