Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: തിരുവാര്‍പ്പില്‍ 21 ലക്ഷത്തിന്റെ വ്യാജ ഡോളര്‍ പിടിച്ച കേസിൽ അമ്മയെയും മകനെയും അറസ്റ്റു ചെയ്തു. വടവാതൂര്‍ തടത്തില്‍ എ കെ സദാനന്ദന്റെ പരാതിയെതുടര്‍ന്ന് കോട്ടയം ഈസ്റ്റ് സിഐ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ അമേരിക്കന്‍ വ്യാജ ഡോളര്‍ പിടികൂടിയത്. കൃഷ്ണകുമാരിയുടെ സഹപാഠിയായ സദാനന്ദന്റെ മകന് ബംഗളൂരുവില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ജോലി വാങ്ങി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. ഐടി ബിരുദധാരിയായ മകന്‍ ജിതേന്ദ്ര ഒരു പ്രോജക്ട് വര്‍ക്ക് ചെയ്യുകയാണെന്നും അത് പൂര്‍ത്തിയായി കഴിയുമ്പോള്‍ കടം വാങ്ങിയ പണം മടക്കി നല്‍കാമെന്നും കൃഷ്ണകുമാരി സദാനന്ദന് ഉറപ്പുനല്‍കി.എന്നാല്‍ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികളുടെ പേരില്‍ പൊലീസിലും കോടതിയിലും സദാനന്ദന്‍ പരാതി നല്‍കിയത്. നൂറു ഡോളറിന്റെ 353 നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നു കണ്ടെടുത്തത്.
Leave a Reply