Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം : അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യസംരക്ഷണത്തിനുള്ള പദ്ധതികള്‍ക്കിടയിലും മലപ്പുറത്ത് 2012-13 വര്‍ഷത്തില്‍ 40 മരണമാണ് ഉണ്ടായത്.ഇതുകൂടാതെ മൂന്നരമാസത്തിനിടെ 10 അമ്മമാര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. മുന്‍വര്‍ഷത്തില്‍ മാതൃമരണം 25 ആയിരുന്നു.ഈ സ്ഥിതിയില്‍ നിന്നാണ് മരണസംഖ്യ ഇങ്ങനെ ഉയര്‍ന്നത്. ചികിത്സാസൗകര്യങ്ങളും പദ്ധതികളും വര്‍ധിക്കുന്നതിനിടയില്‍ മലപ്പുറത്ത് മാതൃമരണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിയത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ആരോഗ്യവകുപ്പിൻറെ കണക്കനുസരിച്ച് പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മാതൃമരണം ഉണ്ടായത് കഴിഞ്ഞവര്‍ഷമാണ്. ശിശുമരണവും മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്. 2011-12 വര്‍ഷത്തില്‍ 523 കുഞ്ഞുങ്ങള്‍ക്കാണ് ജീവന്‍നഷ്ടമായതെങ്കില്‍ 2012-13 വര്‍ഷത്തില്‍ അത് 563 ആയി ഉയര്‍ന്നു. ഗര്‍ഭിണിയാകുന്നത് മുതല്‍ പ്രസവം കഴിഞ്ഞ് 42 ദിവസംവരെയുള്ള കാലയളവിനുള്ളില്‍ സംഭവിക്കുന്ന എല്ലാവിധത്തിലുള്ള മരണവും മാതൃമരണമായാണ് കണക്കാക്കുന്നത്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണമാണ് ആരോഗ്യവകുപ്പ് നവജാത ശിശുമരണമായി കണക്കാക്കുന്നത്.
Leave a Reply