Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:17 pm

Menu

Published on June 25, 2015 at 5:20 pm

വിഷപ്പാമ്പിന് മുന്പിലും തളരാത്ത അമ്മ മനസ്സ്

mother-rabbit-fight-with-snake-to-save-her-kids

ആ മുയൽ കൂട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കണ്ടത്, ഒരു വിഷപാമ്പ് തന്റെ കുഞ്ഞുങ്ങളെ കെട്ടിവരിഞ്ഞു ശ്വാസം മുട്ടിക്കുന്ന കാഴ്ചയാണ്. വിഷപാമ്പിനോട് എതിരിടാൻ തക്ക കെൽപില്ലെന്നറിഞ്ഞിട്ടും ആ അമ്മ മനസ് പതറിയില്ല.

മുയൽക്കുഞ്ഞുങ്ങളെ ചുറ്റവരഞ്ഞ പാമ്പിൻെറ പുറത്തേക്ക് അത് എടുത്തുചാടി. അപ്രതീക്ഷിത ആക്രമണത്തിൻെറ ഞെട്ടലിൽ മുയൽക്കുഞ്ഞുങ്ങളെ വിട്ട് ആ പാമ്പ് പിന്തിരിഞ്ഞിഴഞ്ഞു.

അൽപ്പനേരം മുയൽക്കുഞ്ഞുങ്ങളെ ശ്രദ്ധിച്ച ശേഷം ആ അമ്മമുയൽ വിഷപാമ്പിൻെറ പിന്നാലെ പോയി. അനക്കമറ്റ കുഞ്ഞുങ്ങളെ കണ്ട് മനസ്സുപിടഞ്ഞ ആ അമ്മ, കേവലം ഒരു നിസാഹായജീവി എന്ന അവസ്ഥ മറന്ന് പാമ്പിനെ നേരിട്ടു.

മുയലിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിൽ പല തവണ ആ കറുത്ത വിഷപാമ്പ് മുയലിനെ കടിച്ചു. എന്നിട്ടും പിന്മാറാതെ മുയൽ പാമ്പിനെ തുരത്തിയോടിച്ചു. രമാകാന്ത് എന്ന യുട്യൂബ് യൂസർ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ഒരു സാധുമൃഗം വിഷപാമ്പിനെ നേരിടുന്ന ദൃശ്യങ്ങളുള്ളത്.



യു ട്യൂബിൽ വൈറലായ ഈ വീഡിയോ ഇതുവരെ 2 മില്യണിലധികം പേരാണ് കണ്ടത്

Loading...

Leave a Reply

Your email address will not be published.

More News