Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുളിക്കല്‍ : അമ്മയോടുണ്ടായ വൈരാഗ്യം തീര്‍ക്കാനായിയുവതി മകളെ സ്‌കൂളില്‍നിന്നും വിളിച്ചിറിക്കി കൊണ്ടുവന്ന് കിണറ്റിലെറി ഞ്ഞതായി പരാതി.ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ പുളിക്കലിന് സമീപം പെരിയമ്പലത്തെ വാടക ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന കിണറ്റിലാണ് വിദ്യാര്‍ഥിനിയെ യുവതി എറിഞ്ഞത്.സിയാംകണ്ടത്തെ വാടകവീട്ടില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ രതീഷിന്റെയും ഷൈനിയുടെയും മകളും രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുമായ ദേവികയെയാണ് ഷൈനിയോടൊപ്പം ജോലിചെയ്തിരുന്ന ഫര്‍സാന (18) എന്ന യുവതി അപകടപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ അമ്മയും യുവതിയും ഒരുമിച്ച് പുളിക്കലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയാണ്. ഇതിനിടെ സൂര്‍പ്പര്‍മാര്‍ക്കറ്റിലെ ജോലിയില്‍നിന്നും യുവതിയെ ഒഴിവാക്കിയിരുന്നു. കുട്ടിയുടെ അമ്മ മൂലമാണ് തന്റെ ജോലി നഷ്ടപ്പെട്ടതെന്നുള്ള ധാരണയാണ് കൃത്യംചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചത്. അധ്യാപകര്‍ കാണാതെ കുട്ടിയെ സ്‌കൂളില്‍നിന്നും ഫര്‍സാന വിളിച്ചിറക്കി കൊണ്ടുപോയതാണെന്നാണ് റിപ്പോര്‍ട്ട്.കുട്ടി സ്‌കൂള്‍വിട്ട് വീട്ടിലെത്താതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്താവുന്നത്. കുട്ടിയെ കിണറ്റിലെറിയുന്നതു കണ്ട മറ്റൊരു സ്ത്രീ ബഹളംവെക്കുകയും സമീപവാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്നും പുറത്തെടുക്കുകയുമായിരുന്നു. തുടര്‍പരിശോധനയ്ക്കായി ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനിന്റെ സഹായത്തോടെ കുട്ടിയെ മഞ്ചേരി ജില്ലാ ആശുപത്രിയിലേക്കയച്ചു.
Leave a Reply