Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോട്ടറോളയുടെ മധ്യനിര സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജിയുടെ വില 2000 രൂപ കുറച്ചു. ഓണ്‍ലൈന്‍ ബിസിനസ് സൈറ്റായ ഫ്ളിപ്കാര്‍ട്ടും മോട്ടോറോളയും ചേർന്നാണ് ഇത്തരമൊരു സന്തോഷ വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത സമയത്തേക്കാണ് സ്മാര്‍ട്ട്‌ഫോണിൻറെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
–
–
ഇന്ത്യയിൽ വിൽക്കുന്ന 8 ജിബി, 16 ജിബി മോട്ടോ ജി മോഡലുകളുടെ വിലയാണ് രണ്ടായിരം രൂപ വീതം കുറച്ചിരിക്കുന്നത്. ഇതോടെ 12,499 രൂപയുള്ള മോട്ടോ ജി 8 ജിബിക്ക് 10,499 രൂപയും 16 ജിബി മോഡലിന് 11,999 രൂപയുമാണ് ഇപ്പോഴത്തെ വില. നാലരയിഞ്ച് ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ ജി. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 സ്‌ക്രീന്‍ ആണ് ഈ ഫോണിലുള്ളത്. അതിനാൽ പോറൽ വീഴില്ല എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്.
–
–
ഈ രണ്ട് മോഡലുകളുടെയും ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റുകൾ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വെള്ളം കയറാത്ത നാനോ കോട്ടിങോടുകൂടിയ മോട്ടോ ജിക്ക് ഊര്‍ജം പകരുന്നത് 2070 എംഎഎച്ച് ബാറ്ററിയാണ്. എല്‍.ഇ.ഡി. ഫ്ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ പിന്‍ക്യാമറയും, 1.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഈ ഫോണിനുള്ളത്.
Leave a Reply