Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോട്ടറോള വിപണിയിലെത്തിക്കുന്ന പുതിയ മോഡലായ മോട്ടോ എക്‌സ് ഫോഴ്‌സിന്റെ പരസ്യം വൈറലാകുന്നു.നിലത്തിട്ടാലും സ്മാർട്ട് ഫോണിന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന അവകാശവാദവുമായാണ് എക്‌സ് ഫോഴ്‌സ് എത്തുന്നത്.5.4 ഇഞ്ച് ഉള്ള മോട്ടോ എക്‌സ് ഫോഴ്‌സിന്റെ സ്‌ക്രീന്‍ ഒരു വിധത്തിലും തകര്‍ക്കപ്പെടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണിന്റെ സ്‌ക്രീനിന്റെ വിശ്വാസം കാണിക്കാനായി ഒരു വീഡിയോയും മോട്ടൊറോള പുറത്തിറക്കിയിട്ടുണ്ട്. ആപ്പിളിന്റെ ഐഫോണും സാംസങ്ങിന്റെ ഗാലക്‌സിയും നിലത്തു വീണ് പൊട്ടുന്നതും അതേസമയം മോട്ടൊ എക്‌സ് ഫോഴ്‌സ് തകരാത്തതുമാണ് വീഡിയോ.നാലു വര്‍ഷത്തേക്ക് ഫോണിന്റെ് സ്‌ക്രീനില്‍ പോറല്‍ പോലും ഏള്‍ക്കില്ലെന്നാണ് കമ്പനിയുടെ അവകാശ വാദം. രണ്ട് ജിഗാഹെഡ്‌സ് ഒക്ടകോര്‍ കവാല്‍കോം സ്‌നാപ് ഡ്രാഗന്‍ 810 പ്രൊസസറാണ് ഫോണിലുള്ളത്. 3 ജി.ബി റാമുള്ള ഫോണിന് 32, 64 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി വേരിയന്റുകളുണ്ട്.32 ജിബിക്ക് 49,900 രൂപയും 64 ജിബിക്ക് 53,400 രൂപയുമാണ് വില വരുന്നത്. മൈക്രോ എസ്.ഡി കാര്‍ജ് ഉപയോഗിച്ച്‌രണ്ട് ടിബി വരെ മെമ്മറി ഉയര്‍ത്താന്‍ കഴിയും.ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഒരൊറ്റ സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. മൈക്രോ സിം കാര്‍ഡാണ് ഫോണില്‍ ഉപയോഗിക്കുന്നത്.നവംബര്‍ രണ്ടാം വാരത്തോടെ ഫോണ്‍ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.
–
–
Leave a Reply