Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മോട്ടോറോളയുടെ ഏറ്റവും വിലയേറിയ സ്മാര്‍ട്ട്‌ഫോണ്‍ എന്നറിയപ്പെടുന്ന 41,999 രൂപയാണ് ഫോണിന്റെ വില. മോട്ടോ ടര്‍ബോ ഇന്ത്യന്‍ വിപണിയിലെത്തി.5.2 ഇഞ്ച് ക്വാഡ് എച്ച്.ഡിയാണ് ഫോണിന്റെ സ്‌ക്രീന്‍ 1440×2560പി യാണ് റെസല്യൂഷന്‍. ഗോറില്ല ഗ്ലാസ് 3യുടെ പ്രോട്ടക്ഷന്‍ ഫോണിനുണ്ട്. 2.7 ജിഗാഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രോസസ്സര്‍ ആണ് ഇതിനുള്ളത്. 3 ജിബി റാം ആണ് ഫോണിന്റെ മറ്റോരു ഹൈലൈറ്റ്‌സ്.ബാലിസ്റ്റിക് നൈലോണ്‍ ഉപയോഗിച്ചാണ് ടര്‍ബോ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്താദ്യമായാണ് ബാലിസ്റ്റിക് നൈലോണ്‍ ഉപയോഗിച്ച് ഫോണ്‍ നിര്‍മ്മിക്കുന്നതെന്ന് മോട്ടോറോള അവകാശപ്പെട്ടു. ജലത്തെ പ്രതിരോധിക്കുന്ന നാനോ കോട്ടിംഗും ടര്‍ബോയുടെ പ്രത്യേകതയാണ്.പ്രധാന ക്യാമറ 21 എംപിയാണ്. മുന്‍ ക്യാമറ 2 എംപി. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്ക്യാറ്റ് സോഫ്റ്റ്‌വെയറാണ് നിലവില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലേക്ക് ഉടന്‍ അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.3900 എംഎഎച്ചാണ് ബാറ്ററി. വെറും 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് മോട്ടോറോള അവകാശപ്പെടുന്നു. ഇതിൻറെ വിൽപന ഫ്ലിപ്കാർട്ട് വഴി ആരംഭിച്ചു കഴിഞ്ഞു.
Leave a Reply