Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ മോട്ടറോള കുറിച്ചത് പുതിയ ചരിത്രം. അഞ്ചുമാസംകൊണ്ട് കമ്പനി ഇവിടെ വിറ്റത് പത്തുലക്ഷത്തിലേറെ മോട്ടോറോള ഫോണുകളാണ്.മോട്ടോ ജി ( Moto G ) എന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായാണ് മോട്ടറോള ഈവര്‍ഷമാദ്യം ഇന്ത്യയില്‍ രണ്ടാംവരവ് നടത്തിയത്. 15,000 ല്‍ താഴെ വിലയുള്ള ഏറ്റവും മികച്ച ഫോണുകളിലൊന്ന് എന്ന് മോട്ടോ ജി വിലയിരുത്തപ്പെട്ടു. അതിന് പിന്നാലെ ഹയര്‍എന്‍ഡ് വിഭാഗത്തില്‍പെടുന്ന മോട്ടോ എക്‌സ് ( Moto X ) എത്തി.എന്നാല്‍, ഇന്ത്യന്‍ വിപണിയില്‍ പ്രകമ്പനം സൃഷ്ടിച്ച മോഡല്‍ മോട്ടോ ഇ ( Moto E ) ആയിരുന്നു. വെറും 6999 രൂപയ്ക്കുള്ള ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണായിരുന്നു അത്. ആവശ്യക്കാരുടെ ആധിക്യം മൂലം മോട്ടറോളയ്ക്ക് അതിന്റെ വില്‍പ്പന നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.ഇടനിലക്കാരില്ലാതെ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫ് ളിപ്പ്കാര്‍ട്ട് ( Flipkart ) വഴിയാണ് മോട്ടോ ഫോണുകള്‍ വിറ്റത് എന്നതാണ് സവിശേഷത. മോട്ടോ ഇ, മോട്ടോ ജി എന്നിവയാണ് വിറ്റുപോയതില്‍ കൂടുതലും.മോട്ടോറോളയുടെ വിജയം കൃത്യമായ പദ്ധതിയിലൂടെ നേടിയതാണെന്നാണ് കമ്പനി പറയുന്നത്.
Leave a Reply