Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:09 pm

Menu

Published on February 14, 2014 at 3:42 pm

ഇന്തോനേഷ്യയിലെ ജാവാ താഴ്വരയില്‍ അഗ്നിപർവത സ്ഫോടനം

mount-kelud-eruption-in-jakarta

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ താഴ്വരയില്‍ മൗണ്ട് കെലൂദ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന്  36 ഗ്രാമങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.ജനസാന്ദ്രത കൂടിയ മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനം നടന്നതിനാൽ 15 കിലോമീറ്റര്‍ ചുറ്റളവിൽ അന്തരീക്ഷം ചാരത്താൽ മൂടിയിരിക്കുകയാണ്. പൊട്ടിത്തെറിയുടെ ശബ്ദം  130 കിലോമീറ്റര്‍ ദൂരം വരെ പ്രതിധ്വനിച്ചു. പര്‍വതത്തിന്‍റെ ഏറ്റവും മുകളില്‍ വന്‍ അഗ്നിഗോളം ഉയരുന്നതായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറഞ്ഞു. മുൻപ്  1990 ലായിരുന്നു ഇത് പോലൊരു സ്ഫോടനം നടന്നിരുന്നത്.അന്ന് മുപ്പതിലധികം പേർ മരണപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News