ബിഗ്‌ബിക്ക് ഇന്ന് 74-ാം പിറന്നാള്‍
'ബിഗ് ബി' എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ഇതിഹാസതാരം അമിതാബ് ബച്ചന് ഇന്ന് 74-ാം പിറന്നാള്‍. ഉത്തർപ്രദേശിലെ അലഹബാദിൽ 1942 ഒക്‌ടോബർ 11ന് പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശറായ് ബച്ചന്റെ പുത്രനായി അമിതാബ് ബച്ചൻ ജനിച്ചു.1971ൽ സുനിൽദത്ത് സംവിധാനം ചെയ്ത 'രേഷ്മ ഓർ ഷേറ' എന്ന ചിത്രത്തിലൂടെയായിരുന്നു ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായത്. ഭാരത സർക്കാർ പത്മശ്രീ ,പത്മഭൂഷൺ എന്നിവ നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.മാത്രമല്ല മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.
Leave a Reply