23 അടി നീളമുള്ള ഭീമൻ പാമ്പിനെ കൊലപ്പെടുത്തിയ യുവാവിന് സംഭവിച്ചത്…!!!
ഇന്തോനേഷ്യയിൽ 23 അടി നീളമുള്ള ഭീമൻ പാമ്പിനെ കൊലപ്പെടുത്തുന്നതിനിടെ യുവാവിന് പരിക്ക്. ഏറെ സാഹസികമായ പോരാട്ടത്തിനൊടുവിലാണ് ഇയാൾ പാമ്പിനെ കൊന്നത്. എന്നാൽ ഏറ്റുമുട്ടലിനിടെ യുവാവിന് പാമ്പിൻറെ കടിയേറ്റു. 37 കാരനായ റോബർട്ട് നബാബൻ ജോലി കഴിഞ്ഞ് വരുമ്പോൾ റോഡിൽ വിലങ്ങനെ കിടന്ന് യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന പാമ്പിനെ കാണുകയായിരുന്നു. ഇയാൾ പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോൾ അത് യുവാവിന് നേരെ തിരിഞ്ഞു. പിന്നീട് റോഡിന് നടുവിൽ വെച്ച് പാമ്പും യുവാവും വൻ പോരാട്ടമായിരുന്നു. റോബർട്ടിൻറെ ഗ്രാമത്തിൽ പ്രദർശനത്തിന് വെച്ചിട്ടുള്ള ഈ ഭീമൻ പാമ്പിനെ കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.
Leave a Reply