ധോണിയുടെ മകൾ മലയാളം പാട്ട് പാടുന്ന വീഡിയോ വൈറലാവുന്നു….!
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണി മലയാളം പാട്ട് പാടുന്നത് വൈറലാകുന്നു. 'അമ്പലപ്പുഴെ ഉണ്ണിക്കനോട് നീ' എന്നു തുടങ്ങുന്ന സിനിമാഗാനമാണ് ധോണിയുടെ മകൾ പാടിയിരിക്കുന്നത്.വീഡിയോ കണ്ടവരെല്ലാം കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത ധോണിയുടെ മകള്‍ എങ്ങനെയാണ് മലയാളം പാട്ട് പാടുന്നതെന്ന അത്ഭുതത്തിലാണ്. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്. വീഡിയോ പോസ്റ്റ് ചെയ്ത് വെറും ഒരു മണിക്കൂറിനുള്ളില്‍ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്.
Leave a Reply