Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: വിവാദ വ്യവസായി കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. തൃശൂർ ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസാണ് മരിച്ചത്. കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമാണ് പ്രതി. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞമാസം ഇരുപത്തൊമ്പതിന് പുലര്‍ച്ചെയാണ് നിസാമിന്റെ കാറിടിച്ചു പരിക്കേറ്റ ചന്ദ്രബോസിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിംഗ്‌സ് ഗ്രൂപ്പ് ഉടമയായ നിസാമിനെതിരേ കൊലക്കൊറ്റത്തിന് പൊലീസ് കേസെടുക്കും.വാരിയെല്ലും ഇടുപ്പെല്ലിനും പരിക്കേറ്റ ചന്ദ്രബോസിന് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു സംഭവം. കൊക്കെയിന്‍ കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ കിംഗ്സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂര്‍ അടക്കാപ്പറമ്പില്‍ മുഹമ്മദ് നിസാം ആണ് ചന്ദ്രബോസിനെ ആക്രമിച്ചത്. ശോഭാ സിറ്റിയിലേക്കുള്ള ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി ഹോണടിച്ചിട്ടും ഗേറ്റ് തുറക്കാന്‍ വൈകിയതാണ് നിസാമിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കശപിശയുണ്ടാവുകയും രോഷാകുലനായ നിസാം ചന്ദ്രബോസിനെ മര്‍ദിക്കുകയുമായിരുന്നു. അര്‍ധരാത്രിയായിരുന്നു സംഭവം. മര്‍ദനമേറ്റ് അവശനായി മതിലില്‍ ചാരി നിന്ന ചന്ദ്രബോസിനെ തന്റെ ഹമ്മറില്‍ പിന്നാലെയെത്തി മതിലില്‍ ചേര്‍ത്തിടിക്കുകയായിരുന്നു. ഇടിയില്‍ ചന്ദ്രബോസിന്റെ ആന്തരാവയവങ്ങള്‍ പലതും തകര്‍ന്നിരുന്നു.കാറിടിപ്പിച്ചതിനു ശേഷം വടിയും ഇരുമ്പു പൈപ്പുമുപയോഗിച്ച് ചന്ദ്രബോസിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. അതിനുശേഷം ജീപ്പില്‍ വലിച്ചു കയറ്റിയ ചന്ദ്രബോസിനെ ശോഭാ സിറ്റിയുടെ പാര്‍ക്കിംഗ് ഏരിയചയിലെത്തിച്ചും മര്‍ദിച്ചു. അതീവഗുരുതരമായ പരുക്കുകളാണ് ചന്ദ്രബോസിനുണ്ടായിരുന്നത്. പലതവണ ചന്ദ്രബോസിന്റെ ആരോഗ്യനില വഷളായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമുള്ള പരിചരണമാണ് ചന്ദ്രബോസിന് നല്‍കിയിരുന്നത്. എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കാമെന്നും വാഗ്ദാനവും നല്‍കിയിരുന്നു.ആഡംബര കാറുകളോട് ഭ്രമമുള്ള നിസാം പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വനിതാപോലീസിനെ കാറിലിട്ട് പൂട്ടിയതടക്കമുള്ള കേസുകള്‍ ഇയാള്‍ക്കതിരെയുണ്ട്. പുകയില ഏജന്‍സിയുള്ളതിനാല്‍ ഇന്ത്യയില്‍ പലഭാഗത്തും ഇയാള്‍ക്ക് ഓഫീസുണ്ട്. ഇയാള്‍ തോക്ക് ഉപയോഗിക്കാറുണ്ട് എന്ന പരാതിയെ തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം ഇയാളുടെ വീടും തറവാടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു.
Leave a Reply