Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി മുക്തയുടെയും ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു . ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിയിലായിരുന്നു ചടങ്ങുകള്‍. ഈ മാസം 30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഇരുവരുടെയും വിവാഹം നടക്കും.ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവ സാന്നിധ്യമാണ്. സിനിമയിലെത്തുന്നതിന് മുമ്പ് ബാലതാരമായി ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നസ്രാണി, ഗോള്‍ തുടങ്ങിയ മലയാള സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടിയുടെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിലെ മുക്തയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.ആര്യ നായകനായെത്തുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം.
–
–
–
–
Leave a Reply