Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:48 pm

Menu

Published on November 29, 2014 at 10:20 am

മുലായം സിംഗ്‌ യാദവിൻറെ മരുമകന് ലാലു പ്രസാദ്‌ യാദവിൻറെ മകൾ വധു

mulayams-grand-nephew-to-marry-lalus-youngest-daughter

ന്യൂഡല്‍ഹി: ജനതാദള്‍ കുടുംബം വീണ്ടും ഒന്നിക്കുന്നതായ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ തന്നെ അതിനെ വെല്ലുന്ന രീതിയിലാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ്‌ യാദവും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ്‌ യാദവും രണ്ടു കുടുംബത്തിലേയും വിവാഹത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്‌. ലാലു പ്രസാദ്‌ യാദവിൻറെഇളയ മകള്‍ രാജ്‌ ലക്ഷ്‌മിയും മുലായം സിംഗ്‌ യാദവിൻറെ കുടുംബത്തിലെ ഏറ്റവും ഇളയ മരുമകനുമാണ് വിവാഹത്തിലൂടെ ഒന്നിക്കുന്നത്. യാദവ ഐക്യം വീണ്ടും വളര്‍ത്തിയെടുക്കാനും അതുവഴി ബിഹാറിലും യു.പിയിലും തിരിച്ചുവരവിന്‌ കളമൊരുക്കാനും ഈ വിവാഹം സഹായിക്കുമെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തകർ പറയുന്നത്.ഡിസംബര്‍ പകുതിയോടെ ആഡംബരമായി തന്നെ വിവാഹ നിശ്‌ചയവും ഫെബ്രുവരിയില്‍ വിവാഹവും നടത്താനുള്ള ആലോചനകളാണ്‌ ഇപ്പോള്‍ നടക്കുന്നത്. 1997-ലാണ്‌ പഴയ സോഷ്യലിസ്‌റ്റുകളും സഹപ്രവര്‍ത്തകരുമായിരുന്ന ലാലുവും മുലായവും വന്‍ അകല്‍ച്ചയിലാവുന്നത്‌. ദേവഗൗഡ മന്ത്രിസഭയ്‌ക്കുള്ള പിന്തുണ കോണ്‍ഗ്രസ്‌ പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാനുള്ള എല്ലാ സാഹചര്യവും മുലായത്തിന്‌ ഒരുങ്ങിയിരുന്നു. എന്നാല്‍ അന്ന്‌ ലാലു പാലം വലിച്ചതോടെ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാള്‍ ആവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News