Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി. കേന്ദ്ര വനം, പരിസ്ഥിതി വകുപ്പാണ് നിര്‍ദിഷ്ട അണക്കെട്ടിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പഠനം നടത്താന്‍ അനുമതി നല്‍കിയത്. കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണിത്. ഇന്നലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ ചേംബറില്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചിരുന്നു. അതിന് ശേഷം തയാറാക്കിയ ഉത്തരവില്‍ എല്ലാ ജഡ്ജിമാരും ഒപ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ് പുറത്തുവിടാതിരുന്നത്.ഇന്നു രാവിലെ ജഡ്ജിമാര്‍ ഒപ്പുവെക്കുന്നതോടെ സുപ്രീംകോടതിയുടെ തീരുമാനമെന്തെന്ന് വ്യക്തമാകും. പുനഃപരിശോധനാ ഹര്‍ജികള്‍ സാധാരണ കോടതി തള്ളുകയാണ് ചെയ്യാറ്. മറിച്ചുള്ള തീരുമാനം അപൂര്‍വ്വമായി മാത്രമെ ഉണ്ടായിട്ടുള്ളു. മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ പിഴവുകള്‍ ഉണ്ടെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചാല്‍ കേസില്‍ തമിഴ്‌നാടിന് നേട്ടീസ് അയച്ച് വീണ്ടും ഇരുസംസ്ഥാനങ്ങളുടെയും വാദം കോടതി കേള്‍ക്കും.അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ സുരക്ഷാ സേന ഇന്ന് പരിശോധന നടത്തും. ഇന്നലെ നടത്താനിരുന്ന പരിശോധനയാണ് ഇന്നത്തേക്ക് മാറ്റിയത്. വനം വകുപ്പിനെ അറിയിക്കാതെ സംഘത്തെ അണക്കെട്ടിലേക്ക് കൊണ്ടുപോകാന്‍ തമിഴ്‌നാട് പൊതു മരാമത്തു വകുപ്പ് നീക്കം നടത്തിയിരുന്നു. അനുമതി വാങ്ങണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പരിശോധന മാറ്റി വച്ചത്.
Leave a Reply