Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 26, 2023 5:27 am

Menu

Published on July 25, 2013 at 11:04 am

മുല്ലപ്പെരിയാർ കേരളത്തിന്റെതു തന്നെ : സുപ്രീംകോടതി

mullaperiyar-dam-for-kerala-itself-by-supreme-court

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് അനുകൂലമായി സുപ്രീംകോടതിയുടെ ഉത്തരവ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അണക്കെട്ടിന്റ ജലനിരപ്പ് വര്‍ധിപ്പിക്കണമെന്ന 2006 ലെ വിധിയടക്കം ഒലിച്ചുപോകുമെന്നും കോടതി നിരീക്ഷിച്ചു. ജലനിരപ്പ് 136 അടിയാക്കിയാലും തമിഴ്‌നാടിന് ആവശ്യമായ വെള്ളം ലഭിക്കും. ഇക്കാര്യം ഉന്നതികാരസമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ വെള്ളം ലഭിക്കില്ലെന്ന തമിഴ്‌നാടിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോയെന്നും കോടതി ചോദിച്ചു. 1886ല്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യവും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലാണു ജലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു കരാറുണ്ടാക്കിയത്. തുടര്‍ന്ന് ഇന്ത്യ സ്വതന്ത്രമായതോടെ കേന്ദ്ര സര്‍ക്കാരും നാട്ടുരാജ്യം ഉള്‍പ്പെട്ട സംസ്ഥാനവും തമ്മിലുള്ള കരാറായെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഡാമിനെ ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേരളം തന്നെ തടയുകയാണെന്ന് തമിഴ്‌നാട് കോടതിയില്‍ വാദിച്ചു.

Loading...

Leave a Reply

Your email address will not be published.

More News