Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:18 pm

Menu

Published on May 7, 2014 at 12:46 pm

മുല്ലപ്പെരിയാര്‍:സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

mullaperiyar-verdict-state-wide-hartal-in-kerala-tomorrow

തൊടുപുഴ:മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്തു. ജലനിരപ്പ് ഉയര്‍ത്തുന്നത് തടയാന്‍ കേരളം കൊണ്ടുവന്ന ഡാം സുരക്ഷാ നിയമം റദ്ദാക്കിക്കൊണ്ടാണ് നിര്‍ണായകമായ സുപ്രീംകോടതി വിധി വന്നത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. ജലനിര്‍പ്പ് 142 അടിയായി ഉയര്‍ത്താമെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് വരെയായിരിക്കും ഹര്‍ത്താല്‍. ഹര്‍ത്താലിന് പുറമെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News