Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:28 am

Menu

Published on April 25, 2013 at 5:05 am

മുംബൈ ഇന്ത്യന്‍സിന് അഞ്ചുവിക്കറ്റ് ജയം

mumbai-indians-won-for-5wickets

കൊല്‍ക്കത്ത: സചിന്‍ ടെണ്ടുല്‍കറുടെ 40ാം പിറന്നാളിന് കളത്തിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ അഞ്ചു വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഒരു പന്തു ബാക്കിനില്‍ക്കെ മുംബൈ ലക്ഷ്യത്തിലെത്തി. 45 പന്തില്‍ മൂന്നു ഫോറും അഞ്ചു സിക്സുമടക്കം 62 റണ്‍സെടുത്ത ഓപണര്‍ ഡ്വെ്ന്‍ സ്മിത്താണ് മുംബൈയുടെ വിജയശില്‍പി. കീറോണ്‍ പൊള്ളാര്‍ഡ് 24 പന്തില്‍ 33ഉം രോഹിത് ശര്‍മ 28 പന്തില്‍ 34ഉം റണ്‍സ് നേടി. സചിന്‍ ആറു പന്തില്‍ രണ്ടു റണ്‍സെടുത്ത് പുറത്തായി. ജയിക്കാന്‍ അവസാന ഓവറില്‍ പത്തു റണ്‍സ് വേണ്ടിയിരിക്കേ ഹര്‍ജഭന്‍െറ സിക്സും അമ്പാട്ടി റായുഡുവിന്‍െറ ഫോറും മുംബൈക്ക് വിലപ്പെട്ട രണ്ടു പോയന്‍റ് സമ്മാനിച്ചു. സുനില്‍ നരെയ്ന്‍ 17 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
38 പന്തില്‍ നാലു ഫോറടക്കം 37 റണ്‍സെടുത്ത ജാക് കാലിസാണ് നൈറ്റ്റൈഡേഴ്സിന്‍െറ ടോപ്സ്കോറര്‍. മനോജ് തിവാരി 24 പന്തില്‍ 33ഉം ഓയിന്‍ മോര്‍ഗന്‍ 25 പന്തില്‍ 31ഉം റണ്‍സെടുത്തു. മുംബൈ നിരയില്‍ മിച്ചല്‍ ജോണ്‍സണ്‍, ലസിത് മലിംഗ, പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മഴയില്‍ കുതിര്‍ന്ന ഔ്ഫീല്‍ഡ് കാരണം മത്സരം അരമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. യൂസുഫ് പത്താനെ ഗംഭീറിനൊപ്പം ഓപണിങ്ങിനിറക്കിയുള്ള പരീക്ഷണം നൈറ്റ്റൈഡേഴ്സ് മുംബൈക്കെതിരെയും തുടര്‍ന്നു. ഹര്‍ഭജന്‍ എറിഞ്ഞ ആദ്യപന്ത് പത്താന്‍െറ ബാറ്റിലുരുമ്മി സ്ളിപ്പിലൂടെ ഭാഗ്യത്തിന്‍െറ അകമ്പടിയോടെ അതിര്‍ത്തി കടന്നെങ്കില്‍ അടുത്ത രണ്ടു പന്തുകള്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ബറോഡക്കാരന്‍ ബൗണ്ടറി കടത്തി. നാലാം പന്ത് ലോങ് ഓണിലൂടെ സിക്സര്‍. അടുത്ത പന്ത് നോബാള്‍. ഫ്രീഹിറ്റില്‍ ഗംഭീറിന്‍െറ വക കൂറ്റന്‍ സിക്സര്‍. ആദ്യഓവറില്‍ 26 റണ്‍സ് പിറന്നപ്പോള്‍ ഈഡന്‍ ഗാര്‍ഡനില്‍ ആതിഥേയരുടെ തുടക്കം രാജകീയമായിരുന്നു. എന്നാല്‍, മിച്ചല്‍ ജോണ്‍സണ്‍ അടുത്ത ഓവറില്‍ മുംബൈക്കുവേണ്ടി തിരിച്ചടിച്ചു. ആറു പന്തില്‍ മൂന്നു ഫോറും ഒരു സിക്സുമടക്കം19 റണ്‍സെടുത്ത പത്താനെ സ്ളിപ്പില്‍ പിടികൂടി ഹര്‍ഭജന്‍ പകരംവീട്ടി.
അടുത്ത രണ്ടോവറുകളില്‍ 10 റണ്‍സ് വീതം നേടി മുന്നോട്ടുപോയ നൈറ്റ്റൈഡേഴ്സിന്‍െറ റണ്ണൊഴുക്കിനുമേല്‍ മുംബൈ പതിയെ പിടിമുറുക്കി. 4.1 ഓവറില്‍ 50 കടന്ന ഇന്നിങ്സ് എട്ടോവര്‍ പിന്നിടുമ്പോള്‍ 68 റണ്‍സിലെത്തി. അപ്പോഴേക്ക് 20 പന്തില്‍ രണ്ടു ഫോറും ഒരു സിക്സുമടക്കം 26 റണ്‍സെടുത്ത ഗംഭീര്‍ പവലിയനിലെത്തിയിരുന്നു. വ്യക്തിഗത സ്കോര്‍ 22ല്‍ നില്‍ക്കെ ഓജയുടെ കൈളില്‍നിന്ന് ജീവന്‍ ലഭിച്ച കാലിസിന് അധികം മുന്നോട്ടു പോകാനായില്ല. മോര്‍ഗന്‍ 25 പന്തില്‍ നാലു ഫോറും ഒരു സിക്സുമടക്കം 31 റണ്‍സെടുത്തുനില്‍ക്കെ മിച്ചല്‍ ജോണ്‍സണിന്‍െറ ഇരയായി. മലിംഗയുടെ അവസാന ഓവറില്‍ തിവാരി ക്ളീന്‍ ബൗള്‍ഡായി. മൂന്നു റണ്‍സ് മാത്രം വഴങ്ങിയ അവസാന ഓവറിലെ അവസാന പന്തില്‍ ദേവബ്രത ദാസിനെയും (ഏഴു പന്തില്‍ ആറ്) മലിംഗ ക്ളീന്‍ബൗള്‍ഡാക്കി.
റിക്കി പോണ്ടിങ് വിട്ടുനിന്ന കളിയില്‍ രോഹിത് ശര്‍മയാണ് മുംബൈയെ നയിച്ചത്

Loading...

Leave a Reply

Your email address will not be published.

More News