Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:23 pm

Menu

Published on August 21, 2014 at 10:34 am

സഹപ്രവർത്തകയെ അശ്ലീലചുവയോടെ നോക്കി;മുംബൈയിലെ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതിയുടെ സസ്‌പെൻഷൻ

mumbai-judge-suspended-for-offensively-staring-at-female-staff

മുംബൈ: സഹപ്രവർത്തകയെ  അശ്ലീല ചുവയോടെ നോക്കിയ സെഷന്‍സ് കോടതി ജഡ്ജിയെസസ്പെൻറ് ചെയ്തു.  സെഷന്‍സ് കോടതി ജഡ്ജി എം.ടി. ഗെയ്ക്‌വാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനായി അഗസ്റ്റ് 14 മുതലാണ് ജഡ്ജിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത് .ഈ മാസം ആദ്യമാണ് സഹപ്രവർത്തക ജഡ്ജിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജഡ്ജി തന്നെ അശ്ലീല ചുവയോടെ തുറിച്ചു നോക്കുന്നതായാണ് സഹപ്രവർത്തക പരാതിപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ മറ്റ് സഹപ്രവർത്തകരും ഈ വാദത്തെ പിന്തുണച്ചു. ഇതോടെ അന്വേഷണവിധേയമായി ജഡ്ജിയെ സസപെൻഡ് ചെയ്യുകയായിരുന്നു.സസ്‌പെന്‍ഷനില്‍ കഴിയുന്ന ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയ ശേഷമായിരിക്കും നിയമപ്രകാരം കേസെടുക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News