Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ ജയന്റെ ബന്ധുത്വത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ജയന്റെ മകനാണെന്നു പറഞ്ഞ് ഒരു യുവാവ് രംഗത്തെത്തുന്നത്. സീരിയല്‍ താരം ആദിത്യനു മറുപടിയുമായിട്ടായിരുന്നു മുരളി ജയന്‍ എന്ന യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്.
1980 ല്‍ ജയന്‍ മരണപ്പെട്ട ശേഷം ഇതുവരെ അദ്ദേഹത്തിന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. 2001 ലാണ് അദ്ദേഹത്തിന്റെ മകന്‍ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയന്‍ എത്തുന്നത്. എന്നാല്‍ ജയന്റെ വീട്ടുകാരുടെ ഇടപെടല്‍ മൂലം അക്കാര്യം വാര്‍ത്തയായില്ല.
എന്നാല്‍, അടുത്തിടെ ഒരു പരിപാടിയില്‍ സീരിയല്‍ താരം ഉമാ നായര്‍ താന്‍ ജയന്റെ അനുജന്റെ മകളാണ് എന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ജയന്റെ സഹോദന്‍ സോമന്‍ നായരുടെ മകന്‍ ആദിത്യനും സഹോദരി ഡോക്ടര്‍ ലക്ഷ്മി നായരും ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
ജയന്റെ മകനാണ്, ബന്ധുക്കളാണ് എന്നൊക്കെ പറഞ്ഞു പലരും പേരെടുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് ആദിത്യന്‍ പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയന്റെ മകന്‍ എന്നവകാശപ്പെടുന്ന മുരളി ജയന്‍ ആദിത്യനുള്ള മറുപടിയുമായി രംഗത്തെത്തിയത്.
തന്റെ പിതൃത്വം തെളിയിക്കേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും ഒരിക്കല്‍ തന്നെയും അമ്മയെയും അംഗീകരിച്ച ബന്ധുക്കളില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ അവഗണന നേരിടുന്നതെന്നും മുരളി ജയന്‍ മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
2001 താന്‍ ജയന്റെ മകനാണ് എന്ന് കേരളം അറിയുന്നത് വരെ വളരെ നല്ലരീതിയിലാണ് കാര്യങ്ങള്‍ പോയിരുന്നത്. എന്നാല്‍, മാധ്യമങ്ങളില്‍ അത് ചര്‍ച്ചയായതോടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. അച്ഛന്‍ വീട്ടുകാരില്‍ നിന്നും പലവിധത്തിലുള്ള ഭീഷണികള്‍ നേരിടേണ്ടി വന്നുവെന്നും മുരളി ജയന്‍ പറയുന്നു.
ജയന്‍ അച്ഛനാണ് എന്ന് പറഞ്ഞു അവകാശവാദം ഉന്നയിച്ചത് തന്നെ തല്ലും കേസില്‍ കുടുക്കും തുടങ്ങി പലവിധ ഭീഷണികള്‍ ആദിത്യന്‍ നടത്തുകയുണ്ടായി. ഇതനുസരിച്ച് താന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അതെല്ലാം ആദിത്യന്‍ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കുകയാണ് ഉണ്ടായതെന്നും ലഭിച്ച പരാതിക്കുമേല്‍ ഒരു അന്വേഷണം പോലും ഉണ്ടായില്ലെന്നും മുരളി ജയന്‍ ആരോപിച്ചു.
Leave a Reply