Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇടപ്പള്ളിയില്‍ സ്ത്രീയെ ചാക്കില്‍കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ റോഡരികില്‍ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായ സ്ത്രീയെ സ്കാനിങ്ങിനു വിധേയയാക്കി.
സ്ത്രീയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.
Leave a Reply