Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:05 pm

Menu

Published on October 23, 2014 at 2:42 pm

അവിഹിതബന്ധത്തിനു തടസം നിന്ന മകളെ കൊലപ്പെടുത്തിയ പിതാവും കാമുകിയും അറസ്റ്റിൽ;പ്രേരണയായത് “ദൃശ്യം” സിനിമ

murder-of-girl-in-irinjalakudafather-held-with-lover-their-sons

ഇരിങ്ങാലക്കുട: അവിഹിതബന്ധത്തിനു തടസം നിന്ന മകളെ അതിദാരുണമായികൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പിതാവിനേയും കാമുകിയേയും ഇതിന് കൂട്ടുനിന്ന  മക്കളേയും അറസ്റ്റു ചെയ്തു .സംഭവത്തില്‍ ബെന്നി(42), മലപ്പുറം തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ടില്‍ വിനീത (38) എന്നിവരെയും ബെന്നിയുടെ പന്ത്രണ്ടും വിനീതയുടെ പതിനാറും വയസുമുള്ള ആണ്‍മക്കളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശി ബെന്നിയുടെ പതിനാലുകാരിയായ മകള്‍ ഫെമിയെയാണു രണ്ടുമാസം മുമ്പ്‌ ആസൂത്രിതമായി കൊലപ്പെടുത്തിയത്‌. പിതാവിന്റെ അവിഹിത ബന്ധത്തെ എതിര്‍ത്ത് സ്വന്തം അമ്മയെ കാണണമെന്ന് വാശിപിടിച്ചതാണ് ഫെമിയെ കൊലപ്പെടുത്താന്‍ കാരണം. ബെന്നിയും വിനിതയും നയിച്ചത് ആര്‍ഭാടകരവും കുത്തഴിഞ്ഞതുമായ ജീവിതമായിരുന്നു. ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്ന ബെന്നിയും 14യസുള്ള മകളും 12 വയസുള്ള മകനും കൂടി പൊത്തറശേരിയിലുള്ള ബെന്നിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബെന്നിയെയും മക്കളെയും പൊറത്തശ്ശേരിയിലുള്ള വീട്ടില്‍നിന്ന് കാണാതായി. ഇതറിഞ്ഞ ഭാര്യ ജൂലി പോലീസില്‍ പരാതി നല്‍കി. ഇരിങ്ങാലിക്കുട പോലീസ് നടത്തിയ അന്വേഷണത്തില്‍ ബെന്നിയെ ചമ്രവട്ടത്തുള്ള കാമുകിയുടെ വാടകവീട്ടില്‍ നിന്നും കണ്ടത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 18 വര്‍ഷം മുമ്പാണ് ബെന്നിയും മുരിങ്ങൂര്‍ വെമ്പിലാന്‍ വര്‍ഗീസ് മകള്‍ ജൂലിയുമായുള്ള വിവാഹം കഴിഞ്ഞത്.    ഫെമിയെക്കൂടാതെ 12 വയസുള്ള ആണ്‍കുട്ടിയും ഇവര്‍ക്കുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബെന്നിയും ജൂലിയും തമ്മില്‍ വേര്‍ത്തിരിഞ്ഞാണ് താമസിക്കുന്നത്.പൊറത്തിശേരിയില്‍നിന്നും മക്കളെയും കൊണ്ടുപോയ ബെന്നി കാമുകിയായ വിനിതയുടെ ചമ്രവട്ടത്തുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരെ കൂടാതെ വിനിതയുടെ 16 വയസുള്ള മകനും ഇതേ വീട്ടിലാണ് താമസിച്ചിരുന്നത്.  ഫെമി പിതാവിന്റെ കാമുകിയായ വിനിതയുമായുള്ള ബെന്നിയുടെ ബന്ധത്തെ എതിര്‍ക്കുകയും അമ്മ ജൂലിയെ കാണാന്‍ വാശിപിടിക്കുകയും ചെയ്തിരുന്നു. ഇതോടെ കുട്ടിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ബെന്നിയും വിനിതയും തീരുമാനമെടുക്കുകയും കൊല നടത്തുകയുമായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.പോലീസിന്റെ മണിക്കൂറുകള്‍നീണ്ട ചോദ്യം ചെയ്യലില്‍ പ്രതികള്‍ പിടിച്ച്‌നിന്നത് അടുത്തയിടെ സൂപ്പര്‍ഹിറ്റായ “ദൃശ്യം’ സിനിമ കണ്ട പ്രചോദനത്തിലാണെന്ന് വ്യക്തമായി. സംഭവത്തിനുശേഷം രണ്ടുമാസം യാതൊരു ഭാവവ്യത്യാസമില്ലാതെയാണ് ഇവര്‍ അയല്‍വാസികളുമായി ഇടപഴകിയിരുന്നത്. മകളെക്കുറിച്ചുള്ള അയല്‍വാസികളുടെ ചോദ്യത്തിനു സഹോദരിയുടെ വീട്ടിലാണു മകളെന്നായിരുന്നു ബെന്നിയുടെ മറുപടി. പോലീസ് പിടികൂടിയാല്‍ ചോദ്യം ചെയ്യുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ദൃശ്യം സിനിമ ബെന്നി വിനീതയ്ക്കും മക്കള്‍ക്കും കാണിച്ചുകൊടുത്തിരുന്നു. ആദ്യഘട്ടത്തിലെ പോലീസിന്റെ ചോദ്യം ചെയ്യല്‍ ഇവര്‍ വളരെ കരുതലോടെയാണു നേരിട്ടത്. പിന്നീട് പോലീസിന്റെ ആസൂത്രിതമായ ചോദ്യം ചെയ്യലിലാണു അമ്പരപ്പിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. വിനീതയുടെ മകന്‍ ഫെമിയെ ലൈംഗികമായി ഉപയോഗിച്ചതായും പറയുന്നുണ്ട്.പ്രതികളെ പിടികൂടി കുറ്റം തെളിയിച്ച തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ചീഫ് എന്‍. വിജയകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ ഇരിങ്ങാലക്കുട എസ്‌ഐ എം.ജെ. ജിജോ, എഎസ്‌ഐ പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.സി. സുനില്‍, എന്‍.കെ. അനില്‍കുമാര്‍, ടി.യു. സുരേഷ്, അനില്‍ തോപ്പില്‍, വിജു, അബൂബക്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, മുഹമ്മദ് സാലി, വഹദ്, വനിത സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ എന്നിവരുമുണ്ടായിരുന്നു. പ്രതികളായ ബെന്നിയെയും വിനിതയെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News