Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: പ്രശസ്ത സംഗീത സംവിധായകൻ ജിതിൻ ശ്യാം (മുഹമ്മദ് ഇസ്മായിൽ-68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.സുഹൃത്തും ഹാര്‍മോണിസ്റ്റുമായ ഉസ്മാന്റെ മരണ വാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണതാണ് മരണകാരണം. ബോളിവുഡിലെ ഇതിഹാസ ഗായകന്‍ മുഹമ്മദ് റാഫിയെ മലയാളത്തിന് പരിചയപ്പെടുത്തിയ സംഗീത സംവിധായകനായിരുന്നു ജിതിന്‍ ശ്യാം.1978 ല്‍ പുറത്തിറങ്ങിയ ‘തണല്‍’ ആണ് ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രം.‘തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിൽ ‘ഷബാബ് കെ ലോട്ട് എന്ന ഹിന്ദി ഗാനം പാടിക്കൊണ്ടു റഫി മലയാളത്തിലേക്കു വന്നതും ജിതിൻ ശ്യാമിന്റെ സംഗീതത്തിലാണ്. ലതാ മങ്കേഷ്കർ, ആഷാ ബോൺസ്ലെ, കിഷോർ കുമാർ തുടങ്ങി ഹിന്ദിയിലെ പ്രമുഖ ഗായകർക്കായി ജിതിൻ ശ്യാം ഈണമൊരുക്കിയിട്ടുണ്ട്. ഹിന്ദി സിനിമകളിലടക്കം നാനൂറോളം ഗാനങ്ങൾക്ക് ഈണം നൽകി. ആലപ്പുഴ സനാതനം വാര്‍ഡ് വെളുത്തശ്ശേരി പുരയിടം ബിയു അല്‍ബൈത്തില്‍ പരേതനായ ഉമ്മറിന്റെയും ബീമയുടെയും മകനാണ്. ഭാര്യ: ഹാജിറ, മക്കള്‍: രഹ്ന,ബബ്ലു,അസ്ലം, നസീര്‍, ഹുസൈന്‍.
Leave a Reply