Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുസഫര്‍നഗര്‍: അവിവാഹിതരായ പെൺകുട്ടികൾ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും ജീന്‍സും ടിഷര്‍ട്ടും ധരിക്കുന്നതിനും വിലക്ക്. ഉത്തര്‍പ്രദേശിലെ മുസാഫിർ നഗറിലെയും സഹരൻപൂറിലെയും പത്തിലധികം ഗ്രാമങ്ങളിലാണ് വില്ലേജ് കൗണ്‍സിൽ ദിക്ത പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹിതരല്ലാത്ത പെൺകുട്ടികൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അഭികാമ്യമല്ലെന്നാണ് കൗൺസിലിന്റെ വാദം.ഗ്രാമങ്ങളില്‍ പൂവാലശല്യം പോലെയുള്ള പ്രവൃത്തികള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതിനു കാരണം പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയാണ്. അവിവാഹിതയായ പെണ്‍കുട്ടികള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കുമെന്ന് സഭ വ്യക്തമാക്കി. തങ്ങള്‍ പുറപ്പെടുവിച്ച നിയമം നടപ്പാവുന്നുണ്ടോ എന്നറിയാനായി 11 അംഗ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട് ഇവര്‍.ജീന്‍സ്, മൊബൈല്‍ പോലുള്ള പാശ്ചാത്യവല്‍ക്കരണം നമ്മുടെ സ്വന്തം സംസ്‌കാരത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഈ തീരുമാനം നടപ്പാക്കുകയെന്നത് ഓരോ മാതാപിതാക്കളും തങ്ങളുടെ കര്‍മമായി കരുതണം. ഇതുവഴി നമ്മുടെ കുട്ടികളെ പിശാചിന്റെ കണ്ണില്‍ നിന്നുമാണ് നമ്മള്‍ സംരക്ഷിക്കുന്നത്.ഈ നിയമം അനുസരിക്കാത്തവരെ സമൂഹത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കണമെന്നതാണ് തീരുമാനം. വിലക്കേര്‍പ്പെടുത്തിയ പതിനൊന്നംഗ സഭയുടെ പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്നു നില്‍ക്കുന്നവരാണ് സഭയിലെ അംഗങ്ങള്‍.
Leave a Reply