Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:14 pm

Menu

Published on May 17, 2014 at 11:44 am

“തൻറെ പ്രവര്‍ത്തനവും ജീവിതവും തുറന്ന പുസ്തകം”-മന്‍മോഹന്‍ സിംഗ്‌

my-life-and-tenure-an-open-book-manmohan-singh

ന്യൂഡല്‍ഹി: രാജ്യത്തിൻറെ  പ്രധാനമന്ത്രിയായുള്ള തൻറെ പ്രവര്‍ത്തനകാലയളവും ജീവിതം തുറന്ന പുസ്തകമാണെന്ന് മന്‍മോഹന്‍സിങ്. രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സംസാരിക്കവെയാണ് മന്‍മോഹന്‍ ഇക്കാര്യം വ്യക്തമാക്കിയത്.താന്‍ പ്രവര്‍ത്തിച്ചിരുന്നത്‌ രാജ്യത്തിനു വേണ്ടിയാണ്‌. യുപിഎ സര്‍ക്കാരിന്‌ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പല നേട്ടങ്ങളും ഉണ്ടാക്കാനായിട്ടുണ്ട്‌. ഇന്ത്യ ലോകത്തിലെ വന്‍ ശക്‌തിയായിരിക്കുകയാണെന്നും പാരമ്പര്യവും ഐക്യവും ഭാവിയില്‍ ഇന്ത്യയെ ഉയരങ്ങളിലെത്തിക്കുമെന്നും മന്‍മോഹന്‍ സിങ്‌ പറഞ്ഞു.ഈ മഹത്തായ രാജ്യത്തെ സേവിക്കാനായതില്‍ അഭിമാനിക്കുന്നു. ഇതിലും വലുതായി ജീവിതത്തില്‍ മറ്റൊന്നും ആഗ്രഹിക്കുന്നില്ല- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പദം ഒഴിഞ്ഞാലും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ജനങ്ങളില്‍ നിന്നുള്ള പിന്തുണ തുടര്‍ന്നും വേണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സര്‍ക്കാരിന്‌ എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ടാണ്‌ മന്‍മോഹന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്‌.ഇന്ന്‌ രാവിലെ പത്തോടെയാണ്‌ രണ്ട്‌ മിനുട്ട്‌ മാത്രം നീണ്ടു നിന്ന പ്രസംഗത്തിലൂടെയാണ്‌ പത്ത്‌ വര്‍ഷം നീണ്ട പ്രധാനമന്ത്രി പദത്തില്‍ നിന്ന്‌ അദ്ദേഹം വിടവാങ്ങിയത്‌. അല്‍പ സമയത്തിനകം ചേരുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിന്‌ ശേഷം മന്‍മോഹന്‍ സിങ്‌ രാഷ്‌ട്രപതിക്ക്‌ രാജി സമര്‍പ്പിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News