Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:40 pm

Menu

Published on July 4, 2015 at 10:30 am

മെൻസ്ട്രോപീഡിയ ; ‘ആ ദിവസങ്ങൾ’ക്കൊരു ആമുഖം

my-periods-gave-birth-to-menstrupedia-a-menstrual-comic

പെൺകുട്ടികളെ ബാല്യത്തിന്റെ കളിചിരികളിൽ നിന്നും പെട്ടെന്നൊരു ദിവസം അടർത്തി മാറ്റുന്ന ആ ദിവസത്തെക്കുറിച്ച് ഒരു പുസ്തകം, അതാണ് മെൻസ്ട്രോപീഡിയ.ചിത്രകഥയിലൂടെ വിജ്ഞാനപ്രധമായി തയ്യാറാക്കിയ പുസ്തകം, അദിതി ഗുപ്തയും ഭർത്താവ് തുഹിന്‍ പോളും ചേർന്നാണ് പുറത്തിറക്കിയിരിക്കുന്നത്. ജീവിത അനുഭവങ്ങളും നേർക്കാഴ്ചകളുമാണ് ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ബാല്യത്തിൽ അദിതിക്കുണ്ടായ അനുഭവങ്ങളാണ് ഈ പുസ്തകത്തിന് പ്രചോദനമായത്.

വിദ്യാസമ്പന്നരായ മാതാപിതാക്കളുണ്ടായിട്ടും ഈ കാര്യത്തിൽമാത്രം അന്ധവിശ്വാസങ്ങൾ മാറ്റിനിറുത്തിയില്ല. സാനിറ്ററി പാഡ് വാങ്ങുന്നതിൽ നിന്നുപോലും വിലക്കിയിരുന്നു. സ്വന്തം ജീവിതത്തിലെ മാറ്റി നിറത്തപ്പെട്ട ആ ദിവസങ്ങളുടെ കെട്ടുകഥകളും അന്ധവിശ്വാസങ്ങളും എത്ര അടിസ്ഥാനരഹിതമായിരുന്നു എന്ന് പഠനങ്ങളിലൂടെ തെളിയിക്കുകയാണ് അദിതി.

ഇതിനായി ബോധവത്ക്കരണം നടത്തുക എന്ന ഉദ്യേശത്തോടെ http://www.menstrupedia.com/ എന്ന വെബ് സൈറ്റാണ് ഇവർ ആദ്യം തുടങ്ങിയത്. കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ പങ്കുവച്ച കഥകൾക്ക് വായനക്കാർ നൽകിയ സ്വീകരണം ഇവർക്ക് ആത്മവിശ്വാസം നൽകി. ഇതോടൊപ്പം ഈ ചിത്രകഥകൾ തിരഞ്ഞെടുത്ത കുട്ടികൾക്കും മാതാപിതാക്കൾക്കും വിദ്യാഭ്യാസസ്ഥപനങ്ങൾക്കും നൽകി പഠനം നടത്തി.



പുസ്തകത്തിൻെറ പ്രചാരണത്തോടനുബനധിച്ച ചടങ്ങിൽ അദിതി ഗുപ്തയും ഭർത്താവ് തുഹിന്‍ പോളും
ആളുകൾക്കിടയിൽ നടത്തിയ പഠനങ്ങളിൽനിന്ന് ഇവർക്ക് മനസിലായി ഗ്രാമങ്ങളിലെ മാത്രമല്ല നഗരങ്ങളിലെ പെൺകുട്ടികൾക്കും ആർത്തവത്തെക്കുറിച്ച് കൃത്യമായ അറിവ് ഇല്ല. ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻതന്നെ ആളുകൾക്ക് മടിയാണ്. അതുകൊണ്ടുതന്നെ കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ രസകരമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. പിങ്കി, ജിയ, മീര, ഡോ.പ്രിയ എന്നിവരാണ് കഥാപാത്രങ്ങൾ.

Loading...

Leave a Reply

Your email address will not be published.

More News