Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:51 pm

Menu

Published on December 28, 2017 at 3:47 pm

കൊടും തണുപ്പ് സഹിക്കാനാകുന്നില്ല; ഒടുവില്‍ ആനകളും കമ്പിളി പുതച്ചു

myanmar-elephants-keep-warm-with-giant-blankets

ആനകള്‍ക്ക് പൊതുവെ ചൂട് ഒട്ടും സഹിക്കാന്‍ കഴിയില്ലെന്നത് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ചെറിയ ചൂടായാല്‍ പോലും ആനകള്‍ ദേഹത്തു മണ്ണു വാരിയിടുകയോ വെള്ളം കോരിയൊഴിക്കുകയോ ചെയ്യുന്നത് പതിവാണ്.

എന്നാല്‍ ഇതുപോലെ തണുപ്പ് സഹിക്കാവുന്നതിലും അപ്പുറമായാലോ? ആനകള്‍ എന്തു ചെയ്യും. കാട്ടിലെ ആനകളുടെ കാര്യം വ്യക്തമല്ല. ഒരു പക്ഷേ തണുത്ത കാറ്റു വീശിയ മേഖലകളില്‍ നിന്ന് അവ തണുപ്പു കുറഞ്ഞ ഇടങ്ങളിലേക്ക് മാറുന്നുണ്ടാകാം.

എന്നാല്‍ ഇങ്ങനെ പോകാന്‍ പറ്റാത്ത നാട്ടാനകളുടെ കാര്യമോ. പ്രത്യേകിച്ച് ആനക്കുട്ടികളെല്ലാം പെട്ടു പോയെന്നു തന്നെ. എന്നാല്‍ മ്യാന്‍മറിലെ ആനക്കുട്ടികള്‍ക്കുള്ള അനാഥാലയമായ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സാങ്ഡുവനിലെ ക്യാംപില്‍ ആനക്കുട്ടികളെ കൊടും തണുപ്പില്‍ നിന്നു രക്ഷിക്കാന്‍ അധികൃതര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ആനക്കുട്ടികളെയെല്ലാം കമ്പിളിയില്‍ പുതപ്പിച്ചാണ് അവര്‍ തണുപ്പില്‍ നിന്ന് രക്ഷിച്ചത്.

ചൈനയില്‍ നിന്നുള്ള തണുപ്പു കാറ്റ് അപ്രതീക്ഷിതമായാണ് തായ്ലന്‍ഡും മ്യാന്‍മറും ലാവോസും ഉള്‍പ്പടെയുള്ള തെക്കുകിഴക്കനേഷ്യയിലേക്കെത്തിയത്. പതിവില്ലാത്ത വിധം അന്തരീക്ഷ താപനില താഴ്ന്നതോടെ മനുഷ്യര്‍ കിട്ടാവുന്ന കമ്പിളിയും തൊപ്പിയുമെല്ലാം ധരിച്ചായി പിന്നെ നടപ്പ്. പക്ഷെ ആനകള്‍ ഏറെയുള്ള ഈ നാടുകളില്‍ അവ തണുപ്പിനെ പ്രതിരോധിക്കാന്‍ എന്തു ചെയ്യും?

പ്രദേശത്തെ താപനില ചൈനയില്‍ നിന്നുള്ള കാറ്റെത്തിയതോടെ ശരാശരി 21 ഡിഗ്രിയില്‍ നിന്ന് 8 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. ഇതോടെ ആനക്കുട്ടികളെ കമ്പിളി പുതപ്പിച്ചാണ് തണുപ്പില്‍ നിന്ന് രക്ഷിച്ചു നിര്‍ത്തിയത്. വെറുതെ പുതപ്പിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ കയറു കൊണ്ട് അനക്കുട്ടികളുടെ ദേഹത്ത് കമ്പിളിപ്പുതപ്പ് കെട്ടിവെയ്ക്കുകയായിരുന്നു.

ആനകള്‍ക്കു മാത്രമല്ല ഈ സ്‌പെഷ്യല്‍ വസ്ത്രം ഉള്ളത്. കുട്ടി കാണ്ടാമൃഗങ്ങളേയും ഇങ്ങനെ പൊതിഞ്ഞു സംരക്ഷിക്കുകയാണിവിടെ.

കട്ടിയുള്ള തൊലിയുണ്ടെങ്കിലും കടുത്ത തണുപ്പിനെ പെട്ടെന്നു പ്രതിരോധിക്കാനുള്ള കഴിവൊന്നും കാണ്ടാമൃഗങ്ങള്‍ക്കുമില്ല. അതിനാലാണ് കുട്ടി കാണ്ടമൃഗങ്ങളെ കൂടി പുതപ്പിക്കാന്‍ തീരുമാനിച്ചത്. വിവിധ പരിസ്ഥിതി മൃഗസംരക്ഷണ സംഘടനകള്‍ സംഭാവന ചെയ്തതാണ് കട്ടി കൂടിയ ഈ കമ്പിളിപ്പുതപ്പുകള്‍. മനുഷ്യര്‍ ഉപയോഗിക്കുന്നതിലും നീളവും കട്ടിയും കൂടിയ ഇവ പ്രത്യേകം തയ്യാറാക്കിയതാണ്.

Loading...

Leave a Reply

Your email address will not be published.

More News