Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:48 am

Menu

Published on April 8, 2015 at 11:20 am

മിന്ത്ര ഇനി മുതൽ മൊബൈലിലൂടെ മാത്രം; വെബ്‌സൈറ്റ് അടച്ചുപൂട്ടുന്നു

myntra-to-shut-website-from-may-1-available-only-as-mobile-app

പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പിങ്  സൈറ്റായ മിന്‍ത്ര വെബ്സൈറ്റ് സേവനം നിര്‍ത്തുന്നു.ഇനി വില്‍പ്പന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന് മുന്നോടിയായാണ് വെബ്സൈറ്റ് അടച്ചുപൂട്ടുന്നത്.മെയ് ഒന്ന് മുതല്‍ വെബ്‌സൈറ്റ് സേവനം നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് മിന്ത്ര അധികൃതരുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.മിന്ത്രയുടെ എല്ലാ ചില്ലറ വ്യാപാരങ്ങളും ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും. മിന്ത്രയുടെ 80 ശതമാനം ഇടപാടുകളും 60 ശതമാനം വില്‍പ്പനയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നടത്താനാണ് പദ്ധതി. ഈ വര്‍ഷാവസാനത്തോടെ മൊബൈല്‍ വഴിയുള്ള വില്‍പ്പന 90 ശതമാനമാക്കും. ഇതോടെ വെബ്‌മൊബൈല്‍ ഫോര്‍മാറ്റില്‍ നിന്നും മൊബൈല്‍ ഫോര്‍മാറ്റിലേക്ക് പൂര്‍ണമായും മാറുന്ന ആദ്യ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായിരിക്കും മിന്ത്ര. വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ക്ക് പുതിയ സൗകര്യം സഹായപ്രദമാകും. എന്നാല്‍ മെട്രോ നഗരങ്ങളിലുള്ളവര്‍ മിന്ത്രയുടെ നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. വെബ്‌സൈറ്റിലൂടെയുള്ള ഷോപ്പിങാണ് ഏറെ സൗകര്യപ്രദമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. കഴിഞ്ഞ വര്‍ഷമാണ് മിന്ത്രയെ 2000 കോടി രൂപയ്ക്ക് ഫ് ളിപ്പ്കാര്‍ട്ട് ഏറ്റെടുത്തത്. ഈ സാമ്പത്തികവര്‍ഷം 2000 കോടിയുടെ വില്‍പ്പന മിന്ത്ര നടത്തി.  പുതിയ പരീക്ഷണം വിജയകരമായാല്‍ ഫ്ലിപ്കാര്‍ട്ടും മിന്‍ത്രയുടെ പാത പിന്തുടരാനാണ് സാധ്യത.

Loading...

Leave a Reply

Your email address will not be published.

More News