Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:03 pm

Menu

Published on May 23, 2017 at 1:58 pm

ഈ പള്ളി നമ്മുടെയെല്ലാം സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്താണ്

mysterious-abandoned-chicken-church-built-indonesia

പള്ളികളും അമ്പലങ്ങളും കാണുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ അത്ര ബുദ്ധിമുട്ട് ഉണ്ടാകാറില്ല. കാരണം ഇത്തരം ആരാധനാലയങ്ങളുടെ നിര്‍മിതികളെക്കുറിച്ച് നമ്മുടെ മനസില്‍ ഏകദേശമൊരു സങ്കല്‍പ്പമൊക്കെയുണ്ടാകും.

എന്നാല്‍ നമ്മുടെ ഇത്തരം സങ്കല്‍പ്പങ്ങള്‍ക്കെല്ലാം അപ്പുറത്താണ് ഈ പള്ളി. ആരാധനാലയ നിര്‍മ്മിതികളുടെ എല്ലാ മാനദണ്ഡങ്ങളെയും മാറ്റിവെച്ചാണ് ഇന്തോനേഷ്യയിലെ ഈ പള്ളി നിലകൊള്ളുന്നത്.

ഇന്തോനേഷ്യന്‍ കാടുകള്‍ക്കുള്ളിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഗരേജ അയാം എന്ന് വിളിക്കുന്ന ഈ പള്ളിയെ സംബന്ധിച്ച് ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം അതിന്റെ രൂപം തന്നെയാണ്. ഒരു ഭീമന്‍ പ്രാവിന്റെ രൂപത്തിലാണ് പള്ളിയുടെ നിര്‍മ്മാണം. പള്ളിയുടെ കൗതുകമുണര്‍ത്തുന്ന ഈ രൂപത്തിന് പിന്നില്‍ ഒരു കഥയുണ്ട്.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ജോലി ചെയ്യുകയായിരുന്ന ഡാനിയല്‍ അലാംജയ്ക്ക് ദൈവത്തിന്റെ പക്കല്‍ നിന്നും ഒരു അറിയിപ്പ് ലഭിക്കുകയായിരുന്നു. പ്രാവിന്റെ മാതൃകയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു സ്ഥലം പണിയണമെന്നായിരുന്നു ഇത്.

ഡാനിയേല്‍ ആ നിര്‍ദേശം അക്ഷരംപ്രതി അനുസരിക്കുകായിരുന്നു. പള്ളിപണിയാനായി സ്വപ്നത്തില്‍ കണ്ട അതേ സ്ഥലം ഡാനിയല്‍ കണ്ടെത്തുന്നത് 1989ല്‍ ഭാര്യവീട് സ്ഥിതിചെയ്യുന്ന മംഗേലിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ്.

ഒരു വര്‍ഷത്തിന് ശേഷം റെമ ഹില്‍സിലെ 3,000 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന സ്ഥലം രണ്ട് ദശലക്ഷം രൂപ കൊടുത്ത് ഡാനിയേല്‍ വാങ്ങി. നാലുവര്‍ഷം കൊണ്ടാണ് ഭൂമി വില ഡാനിയേല്‍ കൊടുത്ത് തീര്‍ത്തത്. തുടര്‍ന്നായിരുന്നു പള്ളി പണി. മുപ്പതോളം വരുന്ന നാട്ടുകാരും ഡാനിയേലിനെ പള്ളിയുടെ നിര്‍മ്മാണത്തിന് സഹായിച്ചിരുന്നു.

ക്രിസ്ത്യാനിയായ ഡാനിയല്‍ നിര്‍മ്മിച്ചത് സ്വഭാവികമായും ഒരു ക്രിസ്ത്യന്‍ പള്ളിയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ താന്‍ പണിതത് പ്രാര്‍ത്ഥിക്കാനുള്ള ഒരു കെട്ടിടം മാത്രമാണെന്നും ഏതു വിശ്വാസികള്‍ക്കും ഇവിടെ വന്ന് തങ്ങളുടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നുമാണ് 67 കാരനായ ഡാനിയേലിന്റെ വാക്കുകള്‍.

സഞ്ചാരികള്‍ നല്‍കുന്ന വിവരമനുസരിച്ച് പള്ളിയില്‍ ഏകദേശം പതിനഞ്ചോളം മുറികള്‍ ഉണ്ട്. നിര്‍മ്മിച്ചത് പ്രാവിന്റെ രൂപത്തിലാണെങ്കിലും അറിയപ്പെടുന്നത് കോഴി പളളിയെന്ന പേരിലാണ്. പക്ഷിപ്പള്ളി, പ്രാവ് പള്ളി, പീജിയണ്‍ ഹില്‍ തുടങ്ങി നിരവധി പേരുകള്‍ ഇവിടം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ പള്ളിക്ക് നല്‍കിയിട്ടുണ്ട്.

എന്നാലിപ്പോള്‍ ചിക്കന്‍ ചര്‍ച്ചില്‍ പ്രാര്‍ത്ഥനയ്ക്കായി ആരും വരാറില്ല. നിരവധി കൗതുകങ്ങളും കെട്ടുകഥകളും നിറഞ്ഞ പള്ളി കാണാനെത്തുന്നത് സഞ്ചാരികളാണ്.

ഡാനിയേലിന്റെ ഈ പള്ളിയിലേക്ക് ബുദ്ധമത വിശ്വാസികളും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളുമുള്‍പ്പെടെ നിരവധി പേരാണ് പ്രാര്‍ത്ഥിക്കാനായി വന്നുകൊണ്ടിരുന്നത്.

ഈയിടെ പള്ളി സന്ദര്‍ശിക്കാനിടയായ ഒരു വിനോദ സഞ്ചാരി തന്റെ ട്രാവല്‍ ബ്ലോഗിലൂടെ പള്ളിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് ലോകത്തിന്റെ ശ്രദ്ധ ഈ അപൂര്‍വ പള്ളിയില്‍ പതിയുന്നത്.

 

Loading...

Leave a Reply

Your email address will not be published.

More News