Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:25 pm

Menu

Published on July 21, 2014 at 10:54 am

യമല്‍ ഉപദ്വീപില്‍ നിഗൂഢഗര്‍ത്തം കണ്ടെത്തിയതായി റിപ്പോർട്ട്

mysterious-giant-hole-found-in-siberia

സൈബീരിയയിലെ യമല്‍ ഉപദ്വീപില്‍ ഒരു നിഗൂഢ ഗർത്തം കണ്ടെത്തി. സൈബീരിയയുടെ വടക്കന്‍ വിദൂരമേഖലയില്‍ സ്ഥിതിചെയ്യുന്ന യമൽ ഉപദ്വീപിൽ ഇങ്ങനെയൊരു ഗര്‍ത്തമുള്ള കാര്യം ഹെലികോപ്ടറില്‍ സഞ്ചരിച്ചവരാണ് കണ്ടെത്തിയത്. ഏകദേശം നൂറടി വിസ്താരമുള്ള ഗര്‍ത്തത്തിൻറെ ആഴം എത്രയെന്ന് വ്യക്തമല്ല. ഇത്തരത്തിലൊരു ഗർത്തം എങ്ങനെയുണ്ടായി എന്നതിനെ കുറിച്ച് ഗവേഷകർ അന്വേഷിച്ചു കൊണ്ടിരിക്കയാണ്.

Mysterious Giant Hole found in   Siberia2

ഗർത്തത്തെ കുറിച്ച് പല വിശദീകരണങ്ങളും ഉണ്ടായിട്ടുണ്ട്. ആഗോളതാപനമാകാം നിഗൂഢഗര്‍ത്തിൻറെ കാരണമെന്ന് ചില ഗവേഷകർ കരുതുന്നു. ന്യൂ സൗത്ത് വെയ്ല്‍സ് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ.ക്രിസ് ഫോഗ്‌വില്‍ പറയുന്നത് ‘പിന്‍ഗോ’ എന്നറിയപ്പെടുന്ന ഒരു ഭൗമപ്രതിഭാസമാകാം ഗര്‍ത്തത്തിന് കാരണമെന്നാണ്. കോന്‍സ്റ്റാൻറിൻ നിക്കോലേവ് എന്ന എഞ്ചിനിയര്‍ ഉള്‍പ്പെട്ട സംഘമാണ് ഹെലികോപ്ടറിൽ നിന്ന് ഈ ഗർത്തത്തിൻറെ ഫോട്ടോകളെടുത്തത്.

Russia Siberia Crater

ഈ ഫോട്ടോ കണ്ട് പലരും ആദ്യം വ്യാജമാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് സംഭവം സത്യമാണെന്ന് തെളിയുകയായിരുന്നു. എന്തായാലും റഷ്യന്‍ ശാസ്ത്രസംഘം ഇതിനെ കുറിച്ചുള്ള പഠനത്തിനായി യമല്‍ ഉപദ്വീപില്‍ എത്തിച്ചേർന്നിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News