Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:33 pm

Menu

Published on July 11, 2014 at 1:14 pm

വക്കം പുരുഷോത്തമൻ മിസോറാം ഗവർണർ സ്ഥാനം രാജി വെച്ചു

nagaland-governor-vakkom-purushothaman-resigns

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമൻ ഗവർണർ സ്ഥാനം രാജി വെച്ചു. മിസോറാമില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് ഫാക്‌സ് വഴിയാണ്  അയച്ചത്. ഒന്നര വര്‍ഷം കൂടി കാലാവധി അവശേഷിക്കെയാണ് അദ്ദേഹം ഗവർണർ  പദവി ഒഴിയുന്നത്. അന്തസോടെ വേണം ഭരണഘടനാപദവിയിലുള്ളവരോട് പെരുമാറാനെന്നും ഒരു സര്‍ക്കാര്‍ മാറുന്നതിൻറെ  പേരില്‍ ഗവര്‍ണര്‍മാരെ ആരുമാറ്റിയാലും അത്  ശരിയല്ലെന്നും വക്കം പറഞ്ഞു. നിരവധി തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വക്കം മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. രണ്ടു തവണ ലോക്സഭാംഗമായിരുന്നു. എ.കെ. ആന്‍റണി സര്‍ക്കാറിന്‍െറ കാലത്ത് നിയമസഭാ സ്പീക്കറായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ് ധനമന്ത്രിയായി. ഇനി മുതൽ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News