Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:30 pm

Menu

Published on September 25, 2015 at 12:30 pm

നഖങ്ങൾ കാത്തുസൂക്ഷിക്കാം …മനോഹരമായി

nail-care-tips-you-should-follow

കെരാട്ടിന്‍ എന്ന പ്രോട്ടീനിനാലാണ് നഖങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യമുള്ള നഖം മിനുസമുള്ളതും, ഇളം പിങ്ക് നിറമുള്ളതും, കുഴികളോ പാടുകളോ ഇല്ലാത്തതുമായിരിക്കും. കൂടാതെ വേഗത്തില്‍ പൊട്ടിപ്പോകുകയുമില്ല. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.

• നഖങ്ങള്‍ പതിവായി വെട്ടിനിര്ത്തുകയും, രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ രാകുകയും ചെയ്യുക. ഇത് നഖത്തിന്റെ ആകൃതി നിലനിര്ത്തുക മാത്രമല്ല വേഗത്തില് പൊട്ടാതിരിക്കാനും സഹായിക്കും.

Feature-Image-2

• ആഴ്ചയിലൊരിക്കലെങ്കിലും നാരങ്ങ നീര്‍ ചേര്ത്ത ചൂടുവെള്ളത്തിൽ കൈ മുക്കി വെയ്ക്കുക. ഇത് നഖങ്ങളെ ശക്തിപ്പെടുത്തും. നിങ്ങളുടെ നഖങ്ങള്‍ ദുര്ബലമാണെങ്കില് ഒരു സ്ട്രെങ്ങ്തനറോ ഹാര്ഡ്നെറോ ദിവസവും ഉപയോഗിക്കുക. ഇത്തരത്തിലുള്ള വൈവിധ്യമാര്ന്ന ഉത്പന്നങ്ങള്‍ വിപണിയില് ലഭ്യമാണ്.

• മാനിക്യൂർ ചെയ്യുമ്പോള്‍ പുറം തൊലി നീക്കം ചെയ്യരുത്. അത് നഖങ്ങളെ സംരക്ഷിക്കാനായുള്ളതാണ്. അത് നീക്കം ചെയ്താല് നിങ്ങള്‍ അണുബാധയെ ക്ഷണിച്ച് വരുത്തുകയാവും ചെയ്യുക.

Feature-Image-1

• നഖങ്ങളില് വെളുത്ത പാടുകളോ, വരകളോ പ്രത്യക്ഷപ്പെട്ടാല് അത് വേഗത്തില് വ്യാപിക്കാറാണ് പതിവ്. ഇവ പതിവായി പ്രത്യക്ഷപ്പെടുന്നുവെങ്കില് ശാരീരികമായ ചില അപര്യാപ്തതകളെയാണ് കാണിക്കുന്നത്. ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുക.

• നഖങ്ങള്‍ തീരെ നീളം കുറച്ച് മുറിക്കരുത്. ഇത് വേദനയുണ്ടാക്കുന്ന ഉള്ളിലെ വളര്ച്ചക്ക് കാരണമാകും. കൈകളും കാലുകളും മോയ്സ്ചറൈസ് ചെയ്യുമ്പോള്‍ നഖങ്ങളും ചര്മ്മവും കൂടി മോയ്സ്ചറൈസ് ചെയ്യാന് മറന്ന് പോകരുത്.

Feature-Image-3

• സദാസമയവും നെയിൽ പോളിഷ് ഉപയോഗിക്കരുത്. ഇത് നഖങ്ങള്ക്ക് മഞ്ഞനിറമുണ്ടാക്കുകയും വേഗത്തിൽ പൊട്ടിപ്പോകുന്നതിന് കാരണമാവുകയും ചെയ്യും. മാനിക്യൂർ ചെയ്യുന്നതിനിടയിലുള്ള ദിവസങ്ങളിൽ നഖത്തിന് ‘ശ്വസിക്കാനുള്ള’ സമയം നല്കുക.

• നഖങ്ങള്‍ കഴിയുന്നത്ര ഉണക്കി സൂക്ഷിക്കുക. വെള്ളവുമായുള്ള സ്ഥിരമായ സമ്പര്ക്കം നഖങ്ങളെ ദുര്ബലപ്പെടുത്തും. പാത്രങ്ങള്‍ കഴുകുമ്പോള്‍ റബ്ബര് കയ്യുറകള്‍ ഉപയോഗിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News